Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂ​ര​ജ് ലാ​മ​യു​ടെ...

സൂ​ര​ജ് ലാ​മ​യു​ടെ അ​നു​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​ത് -ഹൈ​കോ​ട​തി

text_fields
bookmark_border
High Court
cancel
Listen to this Article

കൊ​ച്ചി: കു​വൈ​ത്തി​ൽ​നി​ന്നെ​ത്തി​യ ശേ​ഷം കാ​ണാ​താ​വു​ക​യും പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത ബെം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടെ അ​നു​ഭ​വം ഇ​നി ആ​ർ​ക്കും ഉ​ണ്ടാ​ക​രു​തെ​ന്ന് ഹൈ​കോ​ട​തി. നാ​ടു​ക​ട​ത്ത​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്തി​യ​ത് മു​ത​ൽ ക​ള​മ​ശ്ശേ​രി​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് എം.​ബി. സ്നേ​ഹ​ല​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ കാ​ര​ണം എ​ന്താ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച​ത​ട​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഇ​ട​ക്കാ​ല പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടാ​ണ് നെ​ടു​മ്പാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ ഹാ​ജ​രാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന് പൊ​ലീ​സ് ക​മീ​ഷ​ണ​റോ അ​ത​ല്ലെ​ങ്കി​ൽ തു​ല്യ​നി​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നോ നേ​തൃ​ത്വം വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ക​ൻ സാ​ന്റ​ൺ ലാ​മ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കൊ​ല​പാ​ത​ക സാ​ധ്യ​ത​യ​ട​ക്കം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ക​ള​മ​ശ്ശേ​രി​യി​ലെ കു​റ്റി​ക്കാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് ന​വം​ബ​ർ 30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷ​യം മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtSuraj Lama
News Summary - Suraj Lama's experience should not be repeated - High Court
Next Story