''രാഷ്ട്രീയക്കാരുടെയും ഉപദേശകരുടെയും നിയന്ത്രണം വേണ്ട ''
text_fieldsന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമവാഴ്ചയോടു മാത്രം പ്രതിബദ്ധതയുള്ള ആളായിരിക്കണമെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി, ഉപദേശകരെയല്ല, പ്രകാശ് സിങ് കേസിൽ നീതിപീഠം നിർദേശിച്ച കമീഷനെയാണ് കേരള പൊലീസിന് വേണ്ടതെന്ന് കൂട്ടിച്ചേർത്തു. പിണറായി സർക്കാർ നിയോഗിച്ച പൊലീസ് ഉപദേശകെൻറ റോൾ നിരാകരിക്കുന്ന ബെഞ്ച് സുപ്രീംകോടതി വിധിയുടെ ചൈതന്യം അട്ടിമറിച്ച കേരളത്തിെൻറ പൊലീസ് നിയമത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രാഷ്ട്രീയ നേതാക്കളും അവരുടെ പ്രധാന ഉപദേശകരും പൊലീസിനുമേൽ അമിത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ നൽകിയ മുന്നറിയിപ്പ് കേരള സർക്കാർ അവഗണിച്ചുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധിയുടെ െെചതന്യം ഉൾക്കൊള്ളാതെ കേരള പൊലീസ് നിയമമുണ്ടാക്കിയതുകൊണ്ട് കേരളത്തിലെ സുരക്ഷ കമീഷന് കാലക്രമേണ റോളില്ലാതായി. രാഷ്ട്രീയക്കാരുടെയും പ്രധാന ഉപദേശകരുടെയും നിയന്ത്രണത്തിൽനിന്ന് പൊലീസിനെ സംരക്ഷിക്കാൻ നിയമപ്രകാരം സംസ്ഥാന സർക്കാർ ഉണ്ടാക്കേണ്ട കമീഷൻ കേരളത്തിൽ എവിടെയെന്ന് സുപ്രീംകോടതി ചോദിച്ചു. സെക്രട്ടറിയെ മാറ്റാം. എന്നാൽ, തനിക്ക് വിശ്വാസമിെല്ലന്ന ഒറ്റക്കാരണത്താൽ പൊലീസ് മേധാവിയെ മാറ്റാനാവില്ല.
രാഷ്ട്രീയ നേതൃത്വത്തിെൻറ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി നിയമവാഴ്ച ദുരന്തമായി മാറരുതെന്ന് പ്രകാശ് സിങ് കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
