നളിനി നെറ്റോയുടെ കുറിപ്പുകൾ തള്ളി; ഉമ്മൻ ചാണ്ടിക്ക് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: 2016െല പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്ന് പൊലീസ് ഉേദ്യാഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സുപ്രീംകോടതി വിമർശനം.
പുറ്റിങ്ങൽ വെടിക്കെട്ടും ജിഷ വധവും അേന്വഷിച്ചതിലുള്ള പിഴവുകളും മാധ്യമങ്ങേളാട് നടത്തിയ പരാമർശങ്ങളും സെൻകുമാറിനെതിരെ പൊതുജനവികാരമുണ്ടാക്കിയെന്ന കേരള ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിലപാട് തള്ളിയ സുപ്രീംകോടതി പുറ്റിങ്ങൽ കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഒാർമിപ്പിച്ചു.
പുറ്റിങ്ങൽ വെടിക്കെട്ടും ജിഷ വധവും സംബന്ധിച്ച് അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ കുറിപ്പുകളിലെ പിഴവ് സുപ്രീംകോടതി എടുത്തുപറഞ്ഞു. അന്നത്തെ കൊല്ലം സിറ്റി പൊലീസ് കമീഷണർ, ചാത്തന്നൂർ അസിസ്റ്റൻറ് കമീഷണർ, പറവൂർ സർക്കിൾ ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സെൻകുമാറിന് മുമ്പിലല്ല കിടന്നത്.
2016 ഏപ്രിൽ 14ന് ഇൗ ഫയൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുമ്പാകെ എത്തിയെങ്കിലും അദ്ദേഹം നടപടിയൊന്നും എടുത്തില്ല. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയിലാണ് മുഖ്യമന്ത്രി ഇൗ ഫയൽ മടക്കിയത്. 19ന് തെരഞ്ഞെടുപ്പ് ഫലമറിയുകയും 25ന് പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുകയും ചെയ്തു. മേയ് 26ന് അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് രണ്ട് കുറിപ്പുകൾ സമർപ്പിച്ചു. ഇവയാണ് പൊതുജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് കാണിക്കാൻ സർക്കാർ എടുത്തുകാണിച്ചത്. ഏപ്രിൽ 18ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ‘പൊലീസിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന’ തലക്കെട്ടിൽ സെൻകുമാർ നൽകിയ അഭിമുഖം കൂടെ വെച്ചായിരുന്നു നളിനി നെറ്റോയുടെ കുറിപ്പ്.
ജില്ല പൊലീസിനാണ് അപകടത്തിെൻറ പ്രാഥമിക ഉത്തരവാദിത്തമെന്ന് പറയുന്ന നളിനി നെറ്റോ പൊലീസ് സേനയെ നയിക്കുന്ന ആളെന്ന നിലയിൽ വളരെ തെറ്റായ സേന്ദശമാണ് ഇൗ അഭിമുഖത്തിൽ നൽകിയതെന്ന് കുറ്റപ്പെടുത്തിയെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇൗ വാദം തള്ളിയ കോടതി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അല്ലാതെ സെൻകുമാർ അല്ല എന്ന് ഒാർമിപ്പിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്ത് നടപടികളുമായി മുേന്നാട്ടുപോയപ്പോഴും സെൻകുമാറിനെതിരെ മോശമായ ഒരഭിപ്രായവും അന്നത്തെ ചീഫ് സെക്രട്ടറി പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, അന്നത്തെ മുഖ്യമന്ത്രി ഒരു മാസത്തോളം ആ ഫയലിൽ നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന പൊലീസ് മേധാവി നിയമവാഴ്ചയോടു മാത്രം പ്രതിബദ്ധതയുള്ള ആളായിരിക്കണമെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി ചീഫ് െസക്രട്ടറിയുടെയും ഡി.ജി.പിയുെടയും നിയമനങ്ങൾ ഒരുപോലെയെല്ലന്നും പറഞ്ഞു. മുഖ്യമന്ത്രിയുമായി യോജിപ്പില്ലെന്ന കാരണത്താൽ ചീഫ് സെക്രട്ടറിയെ മാറ്റാമെങ്കിലും പൊലീസ് മേധാവിയെ അങ്ങനെ മാറ്റാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
