ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവർക്ക് അറസ്റ്റിൽ നിന്ന് രണ്ട് ദിവസത്തെ സംരക്ഷണം. പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരില്‍ ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ട് ദിവസത്തേക്ക് മാറ്റി വെച്ച സാഹചര്യത്തിലാണ് അതുവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ലഭിച്ചത്. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവർ സമർപ്പിച്ച അപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തു.
വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിർദേശം. രണ്ടാം പ്രതി ജോബ് മാത്യു , മൂന്നാം പ്രതി ജോൺസൺ വി.മാത്യു എന്നിവരെ പെലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാല്‍, 2018 വരെ പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടില്ല. യുവതി നല്കിയ സത്യവാങ്മൂലത്തിലും പീഡിപ്പിച്ചതായി ആരോപണമില്ല. അവരുടെ വാദം കണക്കിൽ എടുത്താൽപോലും പീഡനക്കുറ്റം നില നിൽക്കില്ലെന്നും ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. ഫാദര്‍ എബ്രഹാം വര്‍ഗീസ്, ജെയിംസ് ജോര്‍ജ് എന്നിവര്‍ നേരത്തേ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
