Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നോട്ട’ക്ക്​ ഭൂരിപക്ഷം...

‘നോട്ട’ക്ക്​ ഭൂരിപക്ഷം കിട്ടിയാൽ ഫലം അസാധുവാക്കണമെന്ന്​ ഹരജി

text_fields
bookmark_border
nota
cancel

ന്യൂഡൽഹി: ഒരു സ്ഥാനാർഥിയേയും പിന്തുണക്കാതെ ‘നോട്ട’ക്ക്​ കൂടുതൽ വോട്ടു കിട്ടുന്ന മണ്ഡലത്തിലെ ഫലം​ അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ പ്രതികരണം തേടി സുപ്രീംകോടതി.

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശിവ്​ ഖേരയാണ്​ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്​. വോട്ടെടുപ്പിനു മുമ്പേ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച സംഭവ വികാസം ഹരജിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതായി ഹരജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.

ചിലർ നാമനിർദേശ പത്രിക പിൻവലിക്കുകയും ചില പത്രികകൾ തള്ളിക്കളയുകയും ചെയ്തതിനെ തുടർന്നാണ്​ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്​. നോട്ടക്ക്​ ഭൂരിപക്ഷം കിട്ടിയാൽ പുതിയ തെരഞ്ഞെടുപ്പ്​ എന്ന വിധത്തിൽ തെരഞ്ഞെടുപ്പ്​ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന്​ ഹരജിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:notaSupreme CourtLok Sabha Elections 2024
News Summary - Supreme Court Seeks ECI Response On Plea To Cancel Election If NOTA Gets Majority Votes
Next Story