
ജോസഫിന്‍റെ ഹരജി സുപ്രീംകോടതി തള്ളി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ
text_fieldsകോട്ടയം: പി.ജെ. ജോസഫ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതോടെ രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് തന്നെ. നേരത്തെ, രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ഹൈേകാടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരവും ലഭിച്ചു. ഇത് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
രണ്ടിലക്കായുള്ള നിയമപോരാട്ടത്തിൽ ഹൈകോടതിയിലും ജില്ല കോടതിയിലും ജോസഫ് വിഭാഗത്തിന് നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് ജോസ് െക. മാണി രണ്ടില ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ് ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. ആ ഹരജിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
കേരള കോൺഗ്രസിെൻറ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് ജോസഫ് അപ്പീല്‍ നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ മത്സരിച്ചത് ചെണ്ട ചിഹ്നത്തിലായിരുന്നു. ഇത് ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചുകിട്ടിയാലും ചെണ്ട സ്ഥിരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ് മുമ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
