Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി. കേസിൽ ബിനീഷിന് ജാമ്യം നൽകിയതിന് എതിരെ ഇ.ഡി നൽകിയ അപ്പീലാണ് തള്ളിയിരിക്കുന്നത്.
2020 ഒക്ടോബറിലാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്. സുഹൃത്ത് അനൂപ് മുഹമ്മദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തിനുശേഷം ജാമ്യം ലഭിച്ചു.
നേരത്തെ, വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് ഇ.ഡി കേരളത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞാഴ്ചയാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

