Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യവ്യവസ്​ഥ...

ജാമ്യവ്യവസ്​ഥ ഇളവിനുള്ള മഅ്​ദനിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി

text_fields
bookmark_border
abdunnasir maudani madani
cancel
camera_alt

അബ്​ദുന്നാസർ മഅ്​ദനി പിതാവിനൊപ്പം (ഫയൽ ചിത്രം)

ന്യൂഡൽഹി: കേരളത്തിലേക്ക്​ പോകാൻ കഴിയുന്ന വിധം ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ അനുവദിക്കണമെന്ന പി.ഡി.പി നേതാവ്​ അബ്​ദുന്നാസർ മഅ്​ദനിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. കർണാടക സർക്കാറി​െൻറ എതിർപ്പിനെ തുടർന്നാണിത്​.

2008ലെ ബംഗളുരു സ്​ഫോടന കേസിൽ ജാമ്യം അനുവദിച്ച്​ 2014 ജൂലൈ 11ന്​ സുപ്രീംകോടതി നിർദേശിച്ച നിബന്ധനകളിൽ ഇളവാണ്​ പ്രമുഖ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ മുഖേന മഅ്​ദനി ആവശ്യപ്പെട്ടത്​. അതനുസരിച്ച്​ ബംഗളുരു നഗരം വിട്ടു പോകാൻ പാടില്ല. മഅ്​ദനിയുടെ സാഹചര്യങ്ങൾ മുൻനിർത്തി വിചാരണ തീരുന്നതു വരെ നാട്ടിൽ പോകാൻ അനുവദിക്കണമെന്നും, ജീവിതത്തിൽ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടി​ല്ലാത്ത കുറ്റാരോപിതനാണ്​ മഅദ്​നിയെന്നും പ്രശാന്ത്​ ഭൂഷൺ പറഞ്ഞു.

വീൽ ചെയറിലാണ്​ മഅ്​ദനി. മോശമായ ശാരീരിക സ്​ഥിതി പരിഗണിച്ച്​ നാട്ടിൽ ആയുർവേദ ചികിത്സ നടത്താനാണ്​ കിട്ടിയ ഉപദേശം. ബംഗളുരുവിൽ കഴിയുന്നതിന്​ അനാവശ്യമായി വാടകയും മറ്റു ചെലവുകളും വരുന്നു. പിതാവ്​ പൂർണമായി തളർന്നു കിടപ്പിലാണ്​. ബംഗളുരു സ്​ഫോടനവുമായി ബന്ധപ്പെട്ട്​ ഗൂഡാലോചന നടന്നുവെന്ന്​ പറയുന്ന ഒരു യോഗത്തിൽ പ​ങ്കെടുത്തുവെന്നതു മാത്രമാണ്​ കുറ്റപത്രത്തിൽ മഅ്​ദനിക്കെതിരായ ആരോപണം.

2014ൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോൾ, വിചാരണ നാലു മാസം കൊണ്ട്​ തീർക്കുമെന്നാണ്​ കർണാടക സർക്കാർ പറഞ്ഞത്​. എന്നാൽ ഏഴു വർഷം കഴിഞ്ഞിട്ടും എവിടെയും എത്തിയിട്ടില്ല. പ്രോസിക്യൂഷ​െൻറ തെളിവു ശേഖരണം പൂർത്തിയായിരിക്കേ, തെളിവു നശിപ്പിക്കുമെന്ന ആശങ്കക്കും അടിസ്​ഥാനമില്ല. ഈ സാഹചര്യങ്ങൾ കോടതി കണക്കിലെടുക്കണമെന്ന്​ പ്രശാന്ത്​ ഭൂഷൺ അഭ്യർഥിച്ചു.

എന്നാൽ സാക്ഷികളെ ഇനിയും വിസ്​തരിക്കേണ്ട സാഹചര്യമുണ്ടെന്നും ബംഗളുരു വിട്ട്​ പുറത്തു പോയാൽ സാക്ഷികളുമായി ബന്ധപ്പെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കർണാടക സർക്കാറി​െൻറ അഭിഭാഷകൻ നിഖിൽ ഗോയൽ വാദിച്ചു. ബാബരി മസ്​ജിദ്​ പൊളിച്ചതിനെ തുടർന്ന കേസുകൾ, കോയമ്പത്തൂർ സ്​ഫോടനം എന്നിവയിൽ മഅ്​ദനിയുണ്ട്​. കേരളത്തിൽ തന്നെ 24 കേസുകളുണ്ട്​. ദുഃസ്​ഥിതി വിവരിക്കുന്നതു പോലെയല്ല, കാൽ അറ്റുപോയത്​ അടുത്ത കാലത്തെങ്ങുമല്ല. 1992ലാണ്​.

ബാബരി മസ്​ജിദ്​ ധംസനത്തെ തുടർന്ന കേസുകളിലൊന്നും മഅ്​ദനിക്ക്​ ബന്ധമില്ലെന്ന്​ പ്രശാന്ത്​ ഭൂഷൺ ചൂണ്ടിക്കാട്ടി. ദീർഘകാലം ജയിലിലും ഉപാധികളോടെ ജാമ്യവ്യവസ്​ഥയിലും കഴിയേണ്ടി വന്ന മഅ്​ദനി ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അതേസമയം, ബംഗളുരു കേസിൽ വിചാരണ നീളുന്നതിനാൽ ഏഴു വർഷമായി കുരുങ്ങി കിടക്കുന്നു -പ്രശാന്ത്​ ഭൂഷൺ പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ എതിർക്കുന്ന സാഹചര്യം കോടതി വീണ്ടും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtAbdul Nasir Madani
News Summary - Supreme Court rejected Madani's bail plea
Next Story