കോടതി വിധി: മാറ്റി സ്ഥാപിക്കേണ്ടത് 206 ചില്ലറ മദ്യ വില്‍പനശാലകള്‍
text_fieldsതിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പറേഷന്‍െറ 206 ചില്ലറ വിദേശ മദ്യ വില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബിയര്‍, വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും കോടതി ഉത്തരവിന്‍െറ പരിധിയില്‍ ഉള്‍പ്പെടുമോ എന്നതിനെപ്പറ്റി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ബിവറേജസ് കോര്‍പറേഷന്‍െറ 54 ചില്ലറ മദ്യവില്‍പന ശാലകളില്‍ 20 എണ്ണം മാത്രമാണ് മാറ്റാന്‍ കഴിഞ്ഞത്. കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഒരു വില്‍പനശാലയും മാറ്റി. പ്രതിഷേധത്തെതുടര്‍ന്ന് ഒമ്പത് വില്‍പനശാലകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നെന്നും മന്ത്രി മറുപടി നല്‍കി.
ചില്ലറ മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കഴിയാതെവന്നാല്‍ വ്യാജമദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും വ്യാപനത്തിന് സാധ്യതയുണ്ട്. ഇക്കാര്യം പൊതുജനത്തെ ബോധ്യപ്പെടുത്തി മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മാറ്റി സ്ഥാപിക്കേണ്ട ഒൗട്ട്ലെറ്റുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതിന് കൂടുതല്‍ വില്‍പന കൗണ്ടറുകളും സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളും ആരംഭിക്കാന്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളാണ് കണ്ടത്തെുന്നത്.
പുതിയ മദ്യനയം രൂപവത്കരിക്കാനുള്ള നടപടികള്‍ തുടങ്ങി. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. മദ്യ ഉപയോഗം അപകടങ്ങള്‍ക്കും ആക്രമണത്തിനും കാരണമാകുന്നെന്നും മദ്യപാനം മൗലികാവകാശമല്ളെന്നുമുള്ള കോടതി നിരീക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവുകൂടി പരിഗണിച്ചാകും പുതിയ മദ്യനയം രൂപവത്കരിക്കുകയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
