Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ വർഗീസിന്റെ...

പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച വിധി ഒരു പരിധിവരെ തെറ്റ് -സുപ്രീംകോടതി

text_fields
bookmark_border
Priya Varghese
cancel

ന്യൂ​ഡ​ല്‍ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യ വ​ര്‍ഗീ​സി​ന്റെ ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലെ നി​യ​മ​നം ശ​രി​വെ​ച്ചു​കൊ​ണ്ടു​ള്ള കേ​ര​ള ഹൈ​കോ​ട​തി വി​ധി ഒ​രു പ​രി​ധി​വ​രെ തെ​റ്റാ​ണെ​ന്ന് സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ യു.​ജി.​സി​യും നി​യ​മ​ന പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ജോ​സ​ഫ് സ്‌​ക​റി​യ​യും ന​ല്‍കി​യ ഹ​ര​ജി​ക​ളി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും നി​യ​മ​ന​ത്തി​ലെ അ​ന്തി​മ തീ​രു​മാ​ന​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, കെ.​വി. വി​ശ്വ​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഹൈ​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് യു.​ജി.​സി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ് സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​യ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ന്ന് അ​ഭി​ഭാ​ഷ​ൻ അ​റി​യി​ച്ചു. അ​പ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്ക് വി​ധേ​യ​മാ​യി​രി​ക്കും പ്രി​യ​യു​ടെ നി​യ​മ​ന​മെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ര​ജി​ക​ൾ​ക്ക് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ പ്രി​യ വ​ര്‍ഗീ​സി​നോ​ട് സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppointmentSupreme CourtPriya Varghese
News Summary - Supreme Court Expresses Partial Dissent Over HC Ruling on Priya Varghese's Appointment
Next Story