Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റുകൾ...

മരടിലെ ഫ്ലാറ്റുകൾ െപാളിക്കുന്നതിനെതിരായ ഹരജി തള്ളി

text_fields
bookmark_border
supreme-court
cancel

ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച്​ എറണാകുളം മരടിൽ നിർമിച്ച ഭവനസമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ ഫ്ലാറ് റ്​ ഉടമകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട ഒരു കേസും ഒര​ു കോടതിയും അനുവദിക്കരുതെന്ന ും കോടതി ഉത്തരവിട്ടു. നാടകീയ രംഗങ്ങൾക്ക്​​ സാക്ഷ്യംവഹിച്ച സുപ്രീംകോടതിയിൽ പുതിയ റിട്ട്​ ഹരജിയുമായി വന്ന ഫ് ലാറ്റ്​ ഉടമകൾ തന്നെ സ്വാധീനിക്കാനാണ്​ കൊൽക്കത്തയിൽനിന്നുള്ള അഭിഭാഷകനെ ഹാജരാക്കിയിരിക്കുന്നതെന്ന്​ ജസ്​റ ്റിസ്​ അരുൺ മിശ്ര ആരോപിച്ചു. ത​​െൻറ ബെഞ്ച്​ തള്ളിയ കേസുകൾ മറ്റൊരു ബെഞ്ച്​ കേട്ട്​ വിധി പുറപ്പെടുവിക്കാൻ പാടില്ലായിരുന്നുവെന്നും ജസ്​റ്റിസ്​ മിശ്ര ഒാർമിപ്പിച്ചു.

എറണാകുളം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന വിധി താനില്ലാത്ത അവധിക്കാല ബെഞ്ചിനെക്കൊണ്ട്​ സ്​റ്റേ ചെയ്യിച്ചതാണ്​ ജസ്​റ്റിസ്​ അരുൺ മിശ്രയെ പ്രകോപിതനാക്കിയത്​. കേസി​​െൻറ തുടക്കംതൊട്ട്​ ഫ്ലാറ്റുകളെല്ലാം പൊളിച്ചുനീക്കണമെന്ന കർക്കശ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്​. ജൂലൈ 22വരെ സ്​റ്റേ വാങ്ങിയ ഹരജികൾ വെള്ളിയാഴ​്​​ച വീണ്ടും ജസ്​റ്റിസ്​ അരുൺ മ​ിശ്ര അധ്യക്ഷനായ ബെഞ്ച്​ മുമ്പാകെ എത്തിയപ്പോൾ ഫ്ലാറ്റുടമകൾക്കു​ വേണ്ടി ഹാജരായത്​ തൃണമൂൽ കോൺഗ്രസ്​ ലോക്​സഭ എം.പിയും കൽക്കത്ത ഹൈകോടതി അഭിഭാഷകനുമായ കല്യാൺ ബാനർജ​ി ആയിരുന്നു. കെട്ടിട നിർമാതാക്കൾക്കു​ വേണ്ടി ബാനർജി വാദംതുടങ്ങും മു​​േമ്പ ജസ്​റ്റിസ്​ അര​ുൺ മിശ്ര തടസ്സപ്പെടുത്തി ഇൗ രീതി ശരിയല്ലെന്ന്​ പറഞ്ഞു. തങ്ങളെ നേരത്തെ കേട്ടിരുന്നി​ല്ലെന്നും തങ്ങൾ ഈ കേസിൽ ആദ്യമായാണ് ഹാജരാകുന്നതെന്നുമുള്ള അഡ്വ. കല്യാൺ ബാനർജിയുടെ വാദം ജഡ്​ജി തള്ളി.

എന്നാൽ, അവധിക്കാല ബെഞ്ചിൽ ഞാൻ തള്ളിയ ഹരജി ഞാനില്ലാത്ത നേരംനോക്കി മറ്റൊരു ബെഞ്ചിൽ പുതിയ റിട്ടായി സമർപ്പിച്ച്​ ആ ബെഞ്ചിന് മുമ്പാകെ വസ്തുതകൾ മറച്ചുവെച്ച്​ ആറാഴ്​ചത്തെ സ്​റ്റേയും വാങ്ങിയിരിക്കുകയാണ്​. എ​​െൻറ സഹപ്രവർത്തകർ സ്​റ്റേ ഉത്തരവിറക്കരുതായിരുന്നു. ആ ബെഞ്ച്​ ചെയ്തത് ശരിയല്ല. കോടതിയിൽ എന്തൊക്കെയാണ്​ നടക്കുന്നത്​. ഇത് അംഗീകരിക്കാൻ കഴിയില്ല. ​െകൽക്കത്ത ഹൈകോടതി അഭിഭാഷകനായ കല്യാൺ ബാനർജിയെ എന്തിനാണ് ഈ കേസിൽ ഹാജരാക്കിയതെന്ന്​ തനിക്കറിയാമെന്നും നേരത്തെ കൽക്കത്ത ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ആയിരുന്ന ജസ്​റ്റിസ്​ മിശ്ര തുറന്നടിച്ചു.

നമ്മൾ തമ്മിൽ കൊൽക്കത്തയിലുള്ള പരിചയം കൊണ്ട്​ താങ്കൾ ഹാജരായാൽ ഞാൻ സ്വാധീനിക്കപ്പെടുമെന്നാണ്​ അവർ ധരിച്ചത്​. എന്നാൽ, താൻ ആ ഗണത്തിൽപ്പെടുന്നവനല്ലെന്നും തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ബെഞ്ച് വിധി പ്രസ്താവിക്കുക, അത്​ മറച്ചു​െവച്ച് പുതിയ മറ്റൊരു ഹരജിയുമായി മറ്റൊരു ബെഞ്ചിൽ വന്ന്​ അനുകൂല വിധി സമ്പാദിക്കുക. ഇത് കോടതിയോട് കാണിക്കുന്ന തട്ടിപ്പാണെന്നും ഇനിയും ഇൗ കോടതിയോട് തട്ടിപ്പ് കാണിച്ചാൽ അഭിഭാഷക​രാണെന്ന്​ നോക്കാതെ ശിക്ഷിക്കുമെന്നും ജസ്​റ്റിസ്​ മിശ്ര മുന്നിറയിപ്പ്​ നൽകി. തുടർന്ന്​ ഹരജികളിൽ ഒരു കഴമ്പ​ുമില്ലെന്നും മരട്​ സമുച്ചയവുമായി ബന്ധപ്പെട്ട് മറ്റൊരു കോടതിയും ഹരജി അനുവദിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdemolishMarad FlatsCoastal area protectionsupreme court
News Summary - Supreme Court direct to demolish five apartments in Marad- Kochi- Kerala news
Next Story