Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച്; ലോക്സഭയിൽ ചോദ്യമുയർത്തി ഹൈബി ഈഡന്‍

text_fields
bookmark_border
Hibi Eden
cancel

കൊച്ചി: എറണാകുളത്ത് സുപ്രീംകോടതി ​െബഞ്ച് എന്ന ആവശ്യം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച്​ ഹൈബി ഈഡന്‍ എം.പി. 2020ല്‍ സ്വകാര്യ ബില്ലിലൂടെ വിഷയം ലോകസഭയിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസവും പാര്‍ലമെന്‍റ്​ സമ്മേളനത്തില്‍ വിഷയം ചോദ്യോത്തരവേളയില്‍ ഉന്നയിക്കുകയായിരുന്നു.

സുപ്രീംകോടതി ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം സർക്കാറിന് അറിയാമോ എന്ന ചോദ്യത്തെ തുടർന്ന് നിയമ വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക പ്രസ്താവന സഭയുടെ മേശപ്പുറത്ത്​ വെച്ചു.

ആവശ്യം അനുവദിക്കുന്നതായോ നിരസിക്കുന്നതായോ പറയാതെ, സുപ്രീംകോടതി ബെഞ്ചുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച റിട്ട് പെറ്റീഷൻ ഭരണഘടന ബെഞ്ചിന് റഫർ ചെയ്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Bench in Ernakulam; Hibi Eden raised a question in the Lok Sabha
Next Story