സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിവരങ്ങൾ വെബ്സൈറ്റിൽ നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച പൂർണ വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോടും കേന്ദ്ര ഭരണപ്രദേശ സർക്കാറുകളോടും സുപ്രീംകോടതി നിർദേശിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണംസഹിതമുള്ള വിവരങ്ങളാണ് മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസുമാരായ ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചത്.
വിദ്യാലയങ്ങളുടെ വിവരങ്ങൾ നൽകേണ്ട ഫോറത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. 25 സംസ്ഥാനങ്ങൾ നിശ്ചിത ഫോറത്തിൽ വിവരം പ്രസിദ്ധീകരിക്കാമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കോടതിയിൽ മറുപടി സമർപ്പിച്ചിട്ടിെല്ലന്നും കോടതി കുറ്റപ്പെടുത്തി. സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിെൻറ ഗുണനിലവാരക്കുറവ്, വിതരണം ചെയ്യുന്ന സ്ഥലങ്ങളുടെ ശോച്യാവസ്ഥ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി 2013ൽ ഒരു എൻ.ജി.ഒ സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
