You are here

പ്രതിഷേധക്കാർ സ്വന്തം വീടിന്​  തീവെക്ക​െട്ട –സുപ്രീംകോടതി

  • സി​നി​മ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാൻ കേ​ന്ദ്ര​ത്തി​െൻറ​യും  കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം  സൊ​സൈ​റ്റി​യു​ടെ​യും  നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി

22:49 PM
10/08/2018

ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​ഷ്​​ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​തി​​​െൻറ പേ​രി​ൽ ഒ​രാ​ളു​ടെ സ്വ​ത്തി​ൽ തൊ​ടാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ക്ര​മാ​സ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നു​ള്ള​വ​ർ സ്വ​ന്തം വീ​ടി​ന് തീ​വെ​ക്ക​െ​ട്ട​യെ​ന്നും​ സു​പ്രീം​കോ​ട​തി. സി​നി​മ​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​ത് ത​ട​യാ​ൻ പു​തി​യ മാ​ർ​ഗ​രേ​ഖ​ക്കാ​യി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തി​​​െൻറ​യും ഹ​ര​ജി​ക്കാ​രാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​രോ​ട്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ടു.

സി​നി​മ​ക​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​​​െൻറ പേ​രി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം ​സൊ​സൈ​റ്റി സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. പ​ത്മാ​വ​ത്​ സി​നി​മ​ക്കെ​തി​രെ ക​ർ​ണി​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. 
കാ​വ​ടി തീ​ർ​ഥാ​ട​ക​ർ​ ന​ട​ത്തി​യ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രു കേ​സു​പോ​ലും ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. മും​ൈ​ബ​യി​ൽ മാ​റാ​ത്ത പ്ര​തി​ഷേ​ധം. 

അ​തി​നു​മു​മ്പ്​ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. പ​ത്മാ​വ​ത് സി​നി​മ​യി​ലെ ന​ടി​യു​ടെ മൂ​ക്ക് ഛേദി​ക്കു​മെ​ന്നൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്​ ഏ​തെ​ങ്കി​ലും പ​രി​ഷ്‌​കൃ​ത രാ​ജ്യ​ത്ത്​ അ​നു​വ​ദി​ക്കു​മോ എ​ന്ന് എ.​ജി ചോ​ദി​ച്ചു. അ​ല​ഹാ​ബാ​ദി​ൽ കാ​വ​ടി സം​ഘ​ങ്ങ​ൾ ഹൈ​വേ​യു​ടെ ഒ​രു ഭാ​ഗം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​ലു​ള്ള​വ​രി​ൽ​നി​ന്ന​ല്ല എ​ല്ലാ മ​ത​ക്കാ​രി​ൽ​നി​ന്നും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ് ​പ്ര​തി​ക​രി​ച്ചു. ഇ​തെ​ല്ലാം ത​ട​യാ​ന്‍ എ​ന്തെ​ങ്കി​ലും നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നു​ണ്ടോ എ​ന്ന്‌ എ.​ജി​യോ​ട്‌ കോ​ട​തി ചോ​ദി​ച്ചു. പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​ക​ി​യാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​മെ​ന്നും എ.​ജി പ​റ​ഞ്ഞു.
 

നി​യ​മ​വാ​ഴ്ച ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വ​മാ​ണെ​ന്ന്​ ജ​നം ചി​ന്തി​ക്കു​മെ​ന്ന്​ കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശ്​ പ​റ​ഞ്ഞു. പ​ര​മോ​ന്ന​ത കോ​ട​തി​യെ ത​ന്നെ​യാ​ണ് അ​ത് ബാ​ധി​ക്കു​ക. പൊ​തു​മ​ു​ത​ലും സ്വ​കാ​ര്യ ​മു​ത​ലും ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ സു​പ്രീം​കോ​ട​തി 2009ൽ ​പു​റ​പ്പെ​ടു​വി​ച്ച വി​ധി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കു​​റേ​ക്കൂ​ടി വ്യ​വ​സ്​​ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന്​ മാ​ർ​ഗ​രേ​ഖ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ പി.​വി. ദി​നേ​ശി​നോ​ടും എ.​ജി​​യോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. 

Loading...
COMMENTS