Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാവ്​ലിൻ:സി.ബി.​െഎയുടെ ...

ലാവ്​ലിൻ:സി.ബി.​െഎയുടെ അപ്പീൽ ജനുവരി 10ന്​ പരിഗണിക്കും

text_fields
bookmark_border
ലാവ്​ലിൻ:സി.ബി.​െഎയുടെ അപ്പീൽ ജനുവരി 10ന്​ പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: എ​സ്.​എ​ൻ.​സി-​ലാ​വ​ലി​ൻ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നെ​യും മ​റ്റ്​ ര​ണ്ടു​പേ​രെ​യും കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യ​തി​ന്​ എ​തി​രാ​യ സി.​ബി.​െ​എ​യു​ടെ പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി സു​പ്രീം​കോ​ട​തി ജ​നു​വ​രി 10ന്​ ​പ​രി​ഗ​ണി​ക്കും. പി​ണ​റാ​യി വി​ജ​യ​ൻ, മു​ന്‍ ഊ​ര്‍ജ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എ. ​ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യ  ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഹ​ര​ജി ന​ൽ​കി​യ​ത്. ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ക. സി.​ബി.​െ​എ​ക്ക്​ പു​​റ​മെ, മൂ​ന്ന്​ മു​ൻ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രും സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്​. സി.​ബി.​െ​എ ഡി​സം​ബ​ർ 19നാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

സി.​ബി.​െ​എ​യു​ടെ​യും കെ.​എ​സ്.​ഇ.​ബി മു​ൻ അ​ക്കൗ​ണ്ട്​ ഒാ​ഫി​സ​ർ കെ.​ജി. രാ​ജ​ശേ​ഖ​ര​​െൻറ​യും ഹ​ര​ജി​ക​ളാ​ണ്​ ജ​നു​വ​രി 10ന്​ ​പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, വി​ചാ​ര​ണ​ചെ​യ്യാ​ൻ  ഹൈ​കോ​ട​തി അ​നു​മ​തി​ന​ൽ​കി​യ ക​സ്​​തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ. ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ ഹ​ര​ജി 15ാം തീ​യ​തി പ​രി​ഗ​ണി​ക്കാ​നാ​ണ്​ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ വി.​എം. സു​ധീ​ര​നും കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. 

പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ, എ. ​ഫ്രാ​ൻ​സി​സ്, കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ എ​സ്.​എ​ൻ.​സി- ലാ​വ​ലി​ൻ ഇ​ട​പാ​ടി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും അ​തി​ന്​ വ്യ​ക്​​ത​മാ​യ തെ​ളി​വു​​​ണ്ടെ​ന്നു​മാ​ണ്​ സി.​ബി.​െ​എ വാ​ദം. അ​തേ​സ​മ​യം, കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ സി.​ബി.​െ​എ തി​ര​ഞ്ഞു​പി​ടി​ച്ച്​ ബ​ലി​യാ​ടാ​ക്കി​യെ​ന്നാ​ണ്​ ഹൈ​കോ​ട​തി വി​ധി​പ്ര​സ്​​താ​വ​ത്തി​ൽ പ​റ​ഞ്ഞ​ത്.

Show Full Article
TAGS:lavlin case pinarayi vijayan chief minister kerala news malayalam news 
News Summary - Suprem court hear Lavlin case on Januvary 10-Kerala news
Next Story