Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sdpi cpm
cancel
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ഡി.പി.ഐ...

എസ്​.ഡി.പി.ഐ പിന്തുണച്ചു; ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫ് അവിശ്വാസം പാസായി, യു.ഡി.എഫിന്​ ഭരണം നഷ്​ടം

text_fields
bookmark_border

ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റ​ുപേട്ട നഗരസഭ യു.ഡി.എഫ്​ ചെയർപേഴ്സൻ സുഹുറ അബ്​ദുൽ ഖാദറിനെതിരെ എൽ.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എസ്.ഡി.പി.ഐ പിന്തുണയോടെയായിരുന്നു അവിശ്വാസം പാസായത്​.

28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത്​ അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ്​ വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച്​ അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ്​ യു.ഡി.എഫിന്​ ഭരണം നഷ്​ടമായത്​.

13 അംഗങ്ങളാണ്​ നഗരസഭയിൽ യു.ഡി.എഫിനുള്ളത്​. അവിശ്വാസ പ്രമേയചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

മുസ്​ലിം ലീഗ് അംഗമായ സുഹുറ അബ്​ദുൽ ഖാദറിനെതിരെ സി.പി.എം അംഗങ്ങളായ അനസ് പാറയിലും കെ.പി. സിയാദും ചേർന്നാണ്​ അവിശ്വാസത്തിന്​ നോട്ടീസ്​ നൽകിയത്​. എൽ.ഡി.എഫിലെ ഒമ്പതംഗങ്ങൾക്കൊപ്പം അൻസൽന പരിക്കുട്ടിയും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരുന്നു. 28 അംഗ കൗൺ സിലിൽ അവിശ്വാസം പാസാകാൻ 15 പേരുടെ പിന്തുണയാണ്​ വേണ്ടിയിരുന്നത്​.

അവിശ്വാസ പ്രമേയചർച്ചയിൽ നഗരസഭ കാര്യാലയം കൊല്ലം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഹരികുമാർ അധ്യക്ഷത വഹിച്ചു. പൊലീസി​െൻറ കനത്ത കാവലിൽ തിങ്കളാഴ്​ച രാവിലെ 11നാണ്​ യോഗം ആരംഭിച്ചത്​. എൽ.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങൾ പത്തോടെ കൗൺസിൽ ഹാളിൽ കയറി. നാല് മണിക്കൂർ നീണ്ട ചർച്ചക്കുശേഷം ഉച്ചക്ക് രണ്ടോടെയായിരുന്നു വോട്ടെടുപ്പ്.

അതേസമയം, എസ്​.ഡി.പി.ഐ പിന്തുണ സ്വീകരിച്ചതിൽ തെറ്റില്ലെന്നാണ്​ എൽ.ഡി.എഫ്​ വിശദീകരണം​. ഭരണതകർച്ചക്കെതിരെയായിരുന്നു അവിശ്വാസം. ഇതിനെ ആർക്കും പിന്തുണക്കാം.

എന്നാൽ, നാടി​െൻറ വികസനം തടസ്സപ്പെടുത്താനാണ്​ എൽ.ഡി.എഫ്​ ശ്രമമെന്ന്​ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. രാഷ്​ട്രീയ നേട്ടത്തിനായി വർഗീയതയെ പ്രീണിപ്പിക്കുന്ന ഇടതുമുന്നണി നയം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എച്ച്. നൗഷാദ് പറഞ്ഞു.

അധികാരത്തിനായി പലസ്ഥലങ്ങളിലും ബി.ജെ.പിയുമായി ധാരണയിലെത്തിയ ഇടതുപക്ഷം ഈരാറ്റുപേട്ടയിൽ ഭരണംപിടിക്കാൻ എസ്.ഡി.പി.ഐയുമായി വോട്ടുകച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiErattupettaldf
News Summary - Supported by SDPI; In Erattupetta, the LDF passed a no-confidence motion and the UDF lost power
Next Story