Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചായത്തിൽ...

പഞ്ചായത്തിൽ എൽ.ഡി.എഫിന്​ പിന്തുണ; ചെന്നിത്തലയുടെ വീടിനുമുന്നിൽ ഉപവാസം

text_fields
bookmark_border
ramesh chennithala
cancel

ചെ​ങ്ങ​ന്നൂ​ർ: ബി.​ജെ.​പി പ്ര​തി​നി​ധി പ്ര​സി​ഡ​ൻ​റാ​കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​​ അം​ഗ​ങ്ങ​ൾ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട്​ ചെ​യ്​​ത​തിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ നേതാവ്​ ചെന്നിത്തലയു​െട വീടിനു മുന്നിൽ ബി.ജെ.പി ഉപവാസം. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ പ​ഞ്ചാ​യ​ത്താ​യ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ, തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി.ജെ.പി ക്കെതിരെ കോ​ൺ​ഗ്ര​സ്​ സി.​പി.​എം സ്​ഥാനാർഥികൾക്ക്​ വോട്ടു നൽകിയിരുന്നു.

ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത 18 അം​ഗ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും ആ​റു​വീ​ത​വും എ​ൽ.​ഡി.​എ​ഫി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളും ഒ​രു കോ​ൺ​ഗ്ര​സ് വി​മ​ത​നു​മാ​ണു​ള്ള​ത്. പ്ര​സി​ഡ​ൻ​റ് പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ൽ ഇൗ ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ യു.ഡി.എഫ്​ അംഗങ്ങൾ എൽ.ഡി.എഫിന്​ വോട്ടു​ ചെയ്​തത്​. 11 വോ​ട്ട്​ ല​ഭി​ച്ച എൽ.ഡി.എഫ്​ സ്​ഥാനാർഥി പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്​​തു. ഉപവാസം ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഉദ്ഘാടനം ചെയ്​തു. ​

തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫ്​ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. പി​ന്തു​ണ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫ്​ അ​പ്പോ​ൾ​ത​ന്നെ രാ​ജി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennitha
News Summary - Support for LDF in panchayat; Fasting in front of Chennithala's house
Next Story