Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശ്യസാധന ലഭ്യത...

അവശ്യസാധന ലഭ്യത ഉറപ്പുവരുത്താൻ സപ്ലൈകോ പർച്ചേസിന്

text_fields
bookmark_border
അവശ്യസാധന ലഭ്യത ഉറപ്പുവരുത്താൻ സപ്ലൈകോ പർച്ചേസിന്
cancel

കോ​ട്ട​യം: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്ത്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നു​മാ​സ​ത്തേ​െ​ക്ക​ങ്കി​ലും അ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​ർ​ച്ചേ​സ്​ ന​ട​ത്തി ഗോ​ഡൗ​ണു​ക​ളി​ൽ സ്​​റ്റോ​ക്ക്​ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച്​ ഇ-​ടെ​ൻ​ഡ​ർ മു​ഖേ​ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​​ങ്ങാ​ൻ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.

വി​വി​ധ​യി​നം അ​രി, മു​ള​ക്, ഉ​ള്ളി-​സ​വാ​ള, പ​യ​ർ-​കി​ഴ​ങ്ങ്​ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​കും വാ​ങ്ങു​ക. ആ​ദ്യ ഇ-​ടെ​ൻ​ഡ​ർ ഇ​ന്നും അ​ടു​ത്ത​ത്​ ഏ​പ്രി​ൽ മൂ​ന്നി​നും ക്ഷ​ണി​ക്കും. പ​ർ​ച്ചേ​സി​ന്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ട​സ്സ​മാ​കി​ല്ലെ​ന്ന്​​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ സ​ബ്​​സി​ഡി ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ സ​പ്ലൈ​കോ​ക്ക്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക​യി​ൽ ഒ​രു​വി​ഹി​തം കൈ​മാ​റി.​ സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ വാ​ങ്ങി​യ നെ​ല്ല്​ എ​ത്ര​യും​വേ​ഗം അ​രി​യാ​ക്കി വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. സം​ഭ​ര​ണ ന​ട​പ​ടി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക​യും വി​ത​ര​ണം ചെ​യ്യും. കോ​വി​ഡ്​ വ്യാ​പ​നം സം​സ്​​ഥാ​ന​ത്ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര പ​ർ​ച്ചേ​സി​ന്​ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്. കോ​വി​ഡ്​ വ്യാ​പ​നം ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ജി​ല്ല​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ ജ​ന​ങ്ങ​ൾ ആ​​ശ​ങ്ക​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല വ​ർ​ധി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.


ഇ​തു​കൂ​ടാ​തെ ഏ​പ്രി​ലി​ൽ ഈ​സ്​​റ്റ​ർ-​വി​ഷു ആ​ഘോ​ഷ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന​തും തി​ര​ക്കി​ട്ട പ​ർ​ച്ചേ​സി​ന്​ കാ​ര​ണ​മാ​യി. പ​ല​സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞേ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ ക​രു​തു​ന്നു. അ​തി​നാ​ൽ കു​റ​ഞ്ഞ​ത്​ 150-200 കോ​ടി​യു​ടെ​യെ​ങ്കി​ലും പ​ർ​ച്ചേ​സി​നാ​ണ്​ നി​ർ​ദേ​ശം. സ​പ്ലൈ​കോ സം​സ്​​ഥാ​ന​ത്തെ 1600 ഔ​ട്ട്​​െ​ല​റ്റു​ക​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. മേ​ഖ​ല ത​ല​ത്തി​ൽ എ​ല്ലാ​യി​ട​ത്തും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ്​​റ്റോ​ക്ക്​ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - supplyco purchase-covid-kerala news
Next Story