ആശ തോമസിനെ മാറ്റി; മുഹമ്മദ് ഹനീഷ് സപൈ്ളകോ സി.എം.ഡി
text_fieldsതിരുവനന്തപുരം: സപൈ്ളകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആശ തോമസിനെ മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം എ.പി.എം. മുഹമ്മദ് ഹനീഷിന് ചുമതല നല്‍കി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണക്കാലത്തെ അരിവിതരണം തടസ്സപ്പെടുത്തിയതിന്‍െറ പേരില്‍ ആശാതോമസിനെ നീക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മന്ത്രി പി. തിലോത്തമന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ മാറ്റം.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പൂര്‍ണ അധികചുമതല നല്‍കി. സപൈ്ളകോ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയ ആശാതോമസിനെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്‍െറ മാനേജിങ് ഡയറക്ടറായി നിയമിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ നീക്കി. കെ.എസ്.ഇ.ബി ചെയര്‍മാനായി ഡോ. കെ. ഇളങ്കോവനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യസെക്രട്ടറി ആയിരുന്ന ഇളങ്കോവന്‍ നീണ്ട അവധിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
