ഓണക്കാലത്ത് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
text_fieldsതിരുവനന്തപുരം: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ.
18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് പുറത്തിറക്കിയത്.
500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയാറാണ്.
സാധനങ്ങൾ എത്തി, സപ്ലൈകോയുടെ വില്പനയിൽ ഗണ്യമായ വർധന -മന്ത്രി
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സാധനങ്ങൾ എത്തിയതോടെ സപ്ലൈകോയുടെ വില്പനയിൽ ഗണ്യമായ വർധനവ് ഉണ്ടായതായി മന്ത്രി ജി.ആര്‍ അനില്‍. ജൂലൈ മാസം ആകെ 168.28 കോടി രൂപയുടെ വില്പന നടന്നപ്പോൾ പ്രതിദിനം ശരാശരി 6.5 കോടി രൂപയുടെ വില്പനയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ മാസം രണ്ടിന് 1.45 ലക്ഷം ഉപഭോക്താക്കളിൽ നിന്നായി 8.01 കോടി രൂപയുടെ വില്പന നടന്നു.
നാലിന് 1.71 ലക്ഷം ഉപഭോക്താക്കളിൽ നിന്നായി 8.84 കോടിയുടെയും അഞ്ചിന് 1.42 ലക്ഷം പേരിൽ നിന്ന് 7.56 കോടി രൂപയുടെയും വില്പനയും നടന്നു. കേര ഫെഡിന്‍റെ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വില കുറച്ചു നല്‍കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

