Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സപ്ലൈകോ വെളിച്ചെണ്ണക്ക് 20 രൂപ കുറച്ചു

text_fields
bookmark_border
ലിറ്ററിനു 229 രൂപയായാണ് കുറച്ചത്
https://www.madhyamam.com/tags/supplyco
cancel

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. 249 രൂപയായിരുന്ന വില ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍റെ ഇടപെടലിന്‍റെ ഫലമായി ലിറ്ററിനു 229 രൂപയായാണ് കുറച്ചത്. ഇനി സപ്ലൈകോയില്‍ നിന്ന് 20 രൂപ കുറവില്‍ ശബരി വെളിച്ചെണ്ണ വാങ്ങാം. ഇതു സംബന്ധിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി അറിയിച്ചു. സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് സെപ്റ്റംബറിലേത് ഉള്‍പ്പെടെ രണ്ടു മാസത്തേത് ഇപ്പോള്‍ വാങ്ങാം. സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supplyco, coconut oil,
Next Story