Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്നംമുട്ടിക്കുന്ന...

അന്നംമുട്ടിക്കുന്ന വിതരണം; ക്ര​മ​ക്കേ​ടു​ക​ളു​ടെ വി​ള​നി​ല​മാ​യി സ​പ്ലൈ​കോ

text_fields
bookmark_border
അന്നംമുട്ടിക്കുന്ന വിതരണം; ക്ര​മ​ക്കേ​ടു​ക​ളു​ടെ വി​ള​നി​ല​മാ​യി സ​പ്ലൈ​കോ
cancel
സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​നി​ല​വാ​രം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​നാ​ണ് സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ൾ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ​ത്. പൊ​തു​വി​പ​ണി​യെ​ക്കാ​ൾ 20 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ 13 ഇ​നം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ൽ, വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​വെ​ന്ന പ്ര​യോ​ഗം പോ​ലെയാ​ണ്​ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ. ധ​ന​കാ​ര്യ പ​രി​ശോ​ധ​ക സം​ഘം ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളാ​യ കൊ​ച്ചി, വ​ട​ക്ക​ൻ പ​റ​വൂ​ർ, എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ക്ര​​മ​ക്കേ​ടു​​ക​ളു​ടെ നീ​ണ്ട പ​ട്ടി​ക​യാ​ണ്. ഇതേക്കുറിച്ച്​ 'മാധ്യമം' നടത്തുന്ന അന്വേഷണം.

കൊച്ചി: രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​കു​ന്ന വി​ധ​ത്തി​ൽ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ത​ര​ണ രം​ഗം കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ജി​ല്ല​യി​ൽ ധ​ന​കാ​ര്യ വി​ഭാ​ഗം സ​പ്ലൈ​കോ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന ചി​ത്ര​മാ​ണ്. ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​ത നി​യ​മം (എ​ൻ.​എ​ഫ്.​എ​സ്.​എ) ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ​പ്ലൈ​കോ സ​ർ​ക്കാ​റി​ലേ​ക്ക് അ​ട​ക്കാ​നു​ള്ള തു​ക ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി ധ​ന​കാ​ര്യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി 2020 മാ​ർ​ച്ച് ആ​റി​ന് ക​ത്തെ​ഴു​തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് ഏ​ഴി​ന് സ​പ്ലൈ​കോ​യു​ടെ മു​ഖ്യ​കാ​ര്യാ​ല​യ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. തു​ട​ർ​ന്ന് സ്ക്വാ​ഡ് എ​റ​ണാ​കു​ളം കാ​ര്യ​ല​യ​ത്തി​ലും എ​റ​ണാ​കു​ളം, കൊ​ച്ചി, വ​ട​ക്കാ​ൻ പ​റ​വൂ​ർ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച് റി​പ്പോ​ർ​ട്ടി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത അ​ക്ക​മി​ട്ട്​ നി​ര​ത്തു​ന്നു.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ

സ​പ്ലൈ​കോ​യു​ടെ കൊ​ച്ചി ഡി​പ്പോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​വി​ലോ​പം വ്യ​ക്ത​മാ​കും. കൊ​ച്ചി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ പ​രി​ധി​യി​ലെ 89 ന്യാ​യ​വി​ല ഷോ​പ്പു​ക​ളി​ലേ​ക്കും കൊ​ച്ചി സി​റ്റി റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രി​ധി​യി​െ​ല 114 ന്യാ​യ​വി​ല ഷോ​പ്പു​ക​ളി​ലേ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഈ ​ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്. മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ലി​ലെ ക​ല്ല് ഗോ​ഡൗ​ൺ, സം​സ്ഥാ​ന വെ​യ​ർ​ഹൗ​സി​ങ് കോ​ർ​പ​റേ​ഷ​ൻ നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഗോ​ഡൗ​ണ​ൻ, നാ​ല് സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ എ​ന്നി​വ​യാ​ണ് കൊ​ച്ചി ഡി​പ്പോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ളി​ൽ വ​ള​രെ​യ​ധി​കം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്​ വ​രു​ത്തി​വെ​ക്കു​ന്ന​ത്. മാ​സ​വാ​ട​ക​യാ​യി നോ​ർ​ത്ത് പ​റ​വൂ​ർ - 1.60 ല​ക്ഷം, മാ​ട​വ​ന ഗോ​ഡൗ​ൺ (ഒ​ന്ന്) -3.12 ല​ക്ഷം, മാ​ട​വ​ന ഗോ​ഡൗ​ൺ (ര​ണ്ട്) -ഒ​രു ല​ക്ഷം, മാ​ട​വ​ന ഗോ​ഡൗ​ൺ (മൂ​ന്ന്) -1.70 ല​ക്ഷം, കു​മ്പ​ളം ഗോ​ഡൗ​ൺ -2.16 ല​ക്ഷം എ​ന്നി​ങ്ങ​നെ ആ​കെ 9.58 ല​ക്ഷം സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ​ക്ക്​ ന​ൽ​കു​ന്നു​ണ്ട്. ഇ​ത്ര ചെ​ല​വ​ഴി​ച്ചി​ട്ടും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്നു​മി​ല്ല.

സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വ​ലി​യ പാ​ഴ്ചെ​ല​വ് ഉ​ണ്ടാ​കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കെ​ട്ടി​ക്കി​ട​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ത​ര​ണം ന​ട​ത്തി​യാ​ൽ, വാ​ട​ക​യി​ന​ത്തി​ലെ അ​ധി​ക ചെ​ല​വ് കു​റ​ക്കാ​ൻ ക​ഴി​യും. അ​തേ​സ​മ​യം, ത​ന്നെ വ​കു​പ്പി​ന് കീ​ഴി​ലെ കൊ​ച്ചി ക​ല്ല് ഗോ​ഡൗ​ൺ പൂ​ർ​ണ​മാ​യ രൂ​പ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഇ​വി​ടെ എ​ൻ.​എ​ഫ്.​എ​സ്.​എ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ്ഥ​ലം അ​നു​വ​ദി​ക്കാ​നാ​വും. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ഈ ​ഗോ​ഡൗ​ണി​ന്​ ശ​ക്ത​മാ​യ ഘ​ട​ന​യാ​ണു​ള്ള​ത്. ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാം. ശാ​സ്ത്രീ​യ ച​ര​ക്കു​നീ​ക്കം ഉ​റ​പ്പാ​ക്കി​യാ​ൽ ഗോ​ഡൗ​ണു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യു​മി​ല്ല.


വാ​തി​ൽ​പ​ടി വി​ത​ര​ണം സ​പ്ലൈ​കോ മേൽനോട്ടത്തിൽ

2016 ആ​ഗ​സ്​​റ്റ്​ 29ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ​നി​ന്ന് സ്വ​കാ​ര്യ മൊ​ത്ത​വി​ത​ര​ണ​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. വാ​തി​ൽ​പ​ടി വി​ത​ര​ണ​ത്തി​ന് സ​പ്ലൈ​കോ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2017 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഏ​പ്രി​ൽ മു​ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ലോ​ട്ട്മെൻറ് പ്ര​കാ​ര​മു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ഹി​ത​വും (എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന്) നെ​ല്ലു​സം​ഭ​ര​ണം വ​ഴി ഓ​രോ മാ​സ​വും ല​ഭ്യ​മാ​കു​ന്ന കു​ത്ത​രി​യു​ടെ വി​ഹി​ത​വും സ​പ്ലൈ​കോ​യു​ടെ കീ​ഴി​ലെ എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​കളി​ൽ സം​ഭ​രി​ച്ചു. അ​വി​ടെ നി​ന്ന്​ ന്യാ​യ​വി​ല ഷോ​പ്പു​ക​ൾ വ​രെ​യു​ള്ള ച​ര​ക്കു​നീ​ക്കം (വാ​തി​ൽ​പ​ടി വി​ത​ര​ണം), ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള റേ​ഷ​ൻ ഡി​പ്പോ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഇ​വ​യു​ടെ മേ​ൽ​നോ​ട്ട​വും ക​ണ​ക്കു​സൂ​ക്ഷി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​പ്ലൈ​കോ​യു​ടെ ചു​മ​ത​ല​യി​ലാ​യി.


തുടർഭാഗങ്ങൾ വായിക്കാൻ:


ഭാഗം രണ്ട്​: ഇവിടെ കടമേ പറയൂ...,സ​പ്ലൈ​കോ അ​ട​ക്കാ​നു​ള്ള​ത് 201.54 കോ​ടി

ഭാഗം മൂന്ന്​: കണ്ണിൽ പൊടിയിടുന്ന കണക്കുകൾ: 318 ത​സ്തി​ക​ക്ക്​ 349 പേ​ർ ജോ​ലി ചെ​യ്യു​ന്നു​

ഭാഗം നാല്​: സ​പ്ലൈ​കോ പാ​ഴ്ചെ​ല​വു​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​വു​മോ?
Show Full Article
TAGS:Supply co price hike 
News Summary - Supply Co. with irregulars
Next Story