Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിതരണക്കാരുടെ...

വിതരണക്കാരുടെ പണിമുടക്ക്; ഭക്ഷ്യക്ഷാമത്തിൽ റേഷൻകടകൾ

text_fields
bookmark_border
വിതരണക്കാരുടെ പണിമുടക്ക്; ഭക്ഷ്യക്ഷാമത്തിൽ റേഷൻകടകൾ
cancel

ആ​ല​പ്പു​ഴ: ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​ക​രാ​റു​കാ​രു​ടെ പ​ണി​മു​ട​ക്കി​ൽ റേ​ഷ​ൻ​ക​ട​ക​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ ക്ഷാ​മം. പ​ല​യി​ട​ത്തും കാ​ർ​ഡ്​ ഉ​ട​മ​ക​ൾ സാ​ധ​നം​കി​ട്ടാ​തെ മ​ട​ങ്ങു​ക​യാ​ണ്. ഈ ​മാ​സം 27 മു​ത​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി കൂ​ടും. ഓ​രോ കാ​ർ​ഡ് ഉ​ട​മ​ക്കും പൂ​ർ​ണ​വി​ഹി​തം ന​ൽ​കാ​നു​ള്ള അ​രി​യും ഗോ​ത​മ്പും ആ​ട്ട​യും പ​ല​യി​ട​ത്തും ഇ​ല്ല. പ​ച്ച​രി, പു​ഴു​ക്ക​ല​രി, മ​ട്ട അ​രി എ​ന്നി​വ വി​വി​ധ അ​ള​വി​ലാ​ണ് ഓ​രോ കാ​ർ​ഡ് ഉ​ട​മ​ക്കും ന​ൽ​കേ​ണ്ട​ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ​ക്കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 30 കി​ലോ വ​രെ അ​രി ഇ​ങ്ങ​നെ ന​ൽ​ക​ണം. ഇ​തി​ന്​ സാ​ധ​ന​ങ്ങ​ൾ തി​ക​യാ​ത്ത സ്ഥി​തി​യു​ണ്ട്.

ഓ​രോ മാ​സ​വും ആ​ദ്യ​ത്തെ 10 ദി​വ​സ​മാ​ണ്​ ഗോ​ഡൗ​ണി​ൽ​നി​ന്ന്​ റേ​ഷ​ൻ​ക​ട​യി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക. സാ​ധ​ന​ങ്ങ​ൾ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നെ​ടു​ത്ത് റേ​ഷ​ൻ​ക​ട​ക​ളി​ൽ ‘വാ​തി​ൽ​പ്പ​ടി’ വി​ത​ര​ണം ന​ട​ത്തു​ന്ന കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ൻ.​എ​ഫ്.​എ​സ്.​എ) ജ​നു​വ​രി ഒ​ന്ന്​ മു​ത​ലാ​ണ്​ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ മു​ത​ലു​ള്ള ബി​ൽ​തു​ക കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​യാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം എ​ത്തി​ച്ച സ്റ്റോ​ക്കാ​ണ്​ റേ​ഷ​ൻ​ക​ട​യി​ലു​ള്ള​ത്. ഇ​ത്​ മി​ക്ക​തും തീ​ർ​ന്ന സ്ഥി​തി​യാ​ണ്. പ​ച്ച​രി​ക്കാ​ണ്​ കൂ​ടു​ത​ൽ ക്ഷാ​മം.

സ​മ​രം​മൂ​ലം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്​​റ്റോ​ക്ക​നു​സ​രി​ച്ച്​ ഭ​ക്ഷ്യ​വി​ത​ര​ണം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ (കോം​പോ) വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക്​ പ​ച്ച​രി, പു​ഴു​ക്ക​ല​രി, കു​ത്ത​രി എ​ന്നി​വ നി​ശ്ചി​ത അ​ള​വി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ന്​ പ​ക​രം സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ക​ണ​ക്കാ​ക്കി ന​ൽ​കാ​നാ​ണ്​ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക്​ ല​ഭി​ച്ച​ നി​ർ​ദേ​ശം.

കോ​മ്പി​നേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു

ആ​ല​പ്പു​ഴ: വി​ത​ര​ണ​ക്ക​രാ​റു​കാ​രു​ടെ സ​മ​രം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ റേ​ഷ​ൻ​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സ്​ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഓ​രോ റേ​ഷ​ൻ ക​ട​ക​ളി​ലും സ്​​റ്റോ​ക്കു​ള്ള ഇ​നം അ​രി കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന കോ​മ്പി​നേ​ഷ​ൻ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ചു.

റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് കു​ത്ത​രി, പു​ഴു​ക്ക​ല​രി, പ​ച്ച​രി എ​ന്നി​വ​യാ​ണ് വി​വി​ധ വി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​വ​യി​ലേ​തെ​ങ്കി​ലും ഇ​നം അ​രി​യി​ല്ലെ​ങ്കി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഹി​ത​വും കി​ട്ടാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. കോ​മ്പി​നേ​ഷ​ൻ സം​വി​ധാ​നം വ​ന്ന​തോ​ടെ​യാ​ണ് ആ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഏ​തെ​ങ്കി​ലും ഇ​നം ഇ​ല്ലെ​ങ്കി​ൽ ഉ​ള്ള​യി​നം ഓ​രോ വി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്കും വാ​ങ്ങാ​നാ​കും. ജി​ല്ല​യി​ൽ 6.22 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. മാ​സം പ​കു​തി ക​ഴി​ഞ്ഞി​ട്ടും നാ​ലു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ ഇ​നി​യും അ​രി കി​ട്ടാ​നു​ണ്ട്.

സെ​പ്​​റ്റം​ബ​റി​ലെ തു​ക ന​ൽ​കി; ബാ​ക്കി കി​ട്ട​ണ​മെ​ന്ന്​ ക​രാ​റു​കാ​ർ

സ​മ​രം നീ​ണ്ടു​പോ​യ​തി​ന്​ പി​ന്നാ​ലെ റേ​ഷ​ൻ വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​ക്കാ​ർ​ക്ക്​ സെ​പ്​​റ്റം​ബ​റി​ലെ 40 ശ​ത​മാ​നം തു​ക സ​പ്ലൈ​കോ അ​നു​വ​ദി​ച്ചു. ഏ​ഴ​ര​ക്കോ​ടി​യോ​ളം വ​രു​ന്ന തു​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ലോ​റി​വാ​ട​ക​യും ന​ൽ​കാ​ൻ​പോ​ലും തി​ക​യി​ല്ലെ​ന്നാ​ണ്​ ക​രാ​റു​കാ​രു​ടെ വാ​ദം. അ​തി​നാ​ൽ ന​വം​ബ​ർ​വ​രെ​യു​ള്ള തു​ക ന​ൽ​ക​ണ​മെ​ന്നാ​ണ്​ അ​വ​രു​ടെ ആ​വ​ശ്യം. വെ​ള്ളി​യാ​ഴ്ച​യും ​ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്നു. എ​ഫ്.​സി.​ഐ. ഗോ​ഡൗ​ണി​ൽ​നി​ന്ന് സ​പ്ലൈ​കോ​യി​ലേ​ക്കും അ​വി​ടെ നി​ന്ന് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​മു​ള്ള വി​ത​ര​ണ​മാ​ണ് ക​രാ​റു​കാ​ർ ഈ ​മാ​സം ആ​ദ്യം മു​ത​ൽ നി​ർ​ത്തി​വെ​ച്ച​ത്. സ​ർ​ക്കാ​റി​​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി​യാ​ണ്​ ബി​ൽ​ത്തു​ക വൈ​കു​ന്ന​തെ​ന്നാ​ണ്​ സ​പ്ലൈ​കോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration supplier strike
News Summary - supplier strike; Ration shops are in uncertainty
Next Story