ഓണസമ്മാനം: ഒരുപവൻ നേടി മുനിയമ്മ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പിൽ സംസ്ഥാനതല വിജയിയായത് മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ. ഒരുപവൻ സ്വർണനാണയമാണ് ഒന്നാം സമ്മാനം. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസാണ് നറുക്കെടുത്തത്.
ഓണച്ചന്തകൾ ആരംഭിച്ചത് മുതൽ സപ്ലൈകോ വിൽപനശാലകളിൽനിന്ന് ആയിരം രൂപയിലധികം രൂപക്ക് സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുത്തത്.
2.15 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. രണ്ടാം സമ്മാനമായ ലാപ്ടോപ് തൃശൂർ ജില്ലയിലെ എ.കെ. രത്നം, വടകരയിലെ സി.വി. ആദിദേവ് എന്നിവർക്കാണ്. മൂന്നാം സമ്മാനമായ സ്മാർട്ട് ടി.വി രമ്യ (തലശ്ശേരി), കണ്ണൻ (തൃശൂർ), ചെന്താമരാക്ഷൻ (പാലക്കാട്) എന്നിവർക്കാണ്.
ജില്ലാതല വിജയികൾ: ഷൈലജ (നെടുമങ്ങാട്), ദീപ (കരുനാഗപ്പള്ളി), പ്രിയ (റാന്നി), രജനി (മാവേലിക്കര), അൻസാർ (കാഞ്ഞിരപ്പള്ളി), ജോഷി ആൻറണി (തൊടുപുഴ), ബിനിത (കൊച്ചി), സതീഷ് (തൃശൂർ), ഹരിദാസൻ (പാലക്കാട്), പ്രശാന്ത് (പൊന്നാനി), സൗമിനി (വടകര), രാജലക്ഷ്മി (കൽപറ്റ), ശ്രീജൻ (കണ്ണൂർ), ബിജേഷ് (കാഞ്ഞങ്ങാട്). ജില്ലാതല വിജയികൾക്ക് സ്മാർട്ട് ഫോണാണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

