സപ്ലൈകോയെ അംഗീകൃത ഏജന്‍സിയാക്കി ഭക്ഷ്യഭദ്രത അട്ടിമറിക്കുന്നു
text_fieldsതൃശൂര്‍: സിവില്‍ സപ്ലൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷനെ (സപ്ലൈകോ) അംഗീകൃത ഏജന്‍സിയാക്കി സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഭക്ഷ്യഭദ്രത നിയമം അട്ടിമറിക്കുന്നതായി ആക്ഷേപം. പൊതുവിതരണ സംവിധാനം സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിെൻറ ലംഘനമാണ് കോര്‍പറേഷനെ അംഗീകൃത ഏജന്‍സിയാക്കിയ മന്ത്രിസഭ യോഗ തീരുമാനം.
ആള്‍ബലമോ സംഘശേഷിയോ ഇല്ലാത്ത കോര്‍പറേഷനിലേക്ക് വകുപ്പിലെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ അയച്ചാണ് മാവേലിസ്റ്റോറുകള്‍ അടക്കം ഒൗട്ട്ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കോർപറേഷനെ ഏൽപിക്കുന്നതോടെ ഇതേ ഗതികേട് തെന്ന പൊതുവിതരണ സംവിധാനത്തിനും വരും. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കാൻ ഒരു വര്‍ഷത്തിലേറെയായി സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ രാപകൽ അധ്വാനിക്കുകയാണ്. എന്നിട്ടും ഇതുവരെ കൃത്യമായ രീതിയില്‍ നിയമം നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. മുന്‍ഗണന പട്ടികയിലെ അനര്‍ഹരെ പൂര്‍ണമായി പുറത്താക്കാനായിട്ടില്ല. ഒപ്പം അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ല.
അതിനിടെയാണ് ജീവനക്കാരുടെ മനോവീര്യം പൂര്‍ണമായി തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍. പുതിയ നിയമം അനുസരിച്ച് പൊതുമേഖലയിലെ മൊത്തവിതരണ ഗോഡൗണുകൾ സര്‍ക്കാറിെൻറ കീഴിൽ വരേണ്ടതുണ്ട്. സര്‍ക്കാറിനും വകുപ്പിനും ഇല്ലാത്തതിനാല്‍ സപ്ലൈകോ ഗോഡൗണുകളിലാണ് റേഷന്‍ വസ്തുക്കള്‍ നിലവിൽ സൂക്ഷിക്കുന്നത്. സൈപ്ലകോ ഒൗട്ട്ലെറ്റു കളിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകൾ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പലയിടത്തും ഗോഡൗണുകള്‍ വാടകക്ക് എടുത്തിട്ടുമുണ്ട്. ഇൗ സാഹചര്യത്തില്‍ വകുപ്പിനെ ഒഴിവാക്കി കോര്‍പറേഷനെ ഭക്ഷ്യ ഭദ്രതാ നിയമത്തിെൻറ അംഗീകൃത ഏജന്‍സിയായി നിയമിക്കുന്നതിന് പിന്നിലെ യുക്തിയാണ് വകുപ്പ് ജീവനക്കാര്‍ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
