Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബൈക്കിൽ...

‘ബൈക്കിൽ കറങ്ങാനിറങ്ങിയ’ എസ്​.പിക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ഐ

text_fields
bookmark_border
‘ബൈക്കിൽ കറങ്ങാനിറങ്ങിയ’ എസ്​.പിക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ഐ
cancel

ക​ൽ​പ​റ്റ: ബൈക്കിലെത്തിയ രണ്ടു യുവാക്കളെ നഗരത്തിൽ പിണങ്ങോട്​ ജങ്​ഷനിൽ കൽപറ്റ സി.ഐ അഗസ്​റ്റിൻ തടഞ്ഞിട്ടു. ചേ ാദ്യം ചെയ്​പ്പോൾ ഏറെ ദൂരം അകലെ തരുവണയിൽ നിന്നാണ്​ വരവെന്ന്​ മറുപടി. എന്തിനാണ്​ വന്നതെന്ന ചോദ്യത്തിന്​ പച്ച ക്കറി വാങ്ങാനെന്നായിരുന്നു യുവാക്കൾ പറഞ്ഞത്​. സത്യവാങ്​മൂലം ആവശ്യപ്പെട്ടപ്പോൾ ഇരുവരുടെയും കൈയിൽ അതൊന്നുമ ില്ല. എന്നാൽ, ‘വണ്ടി സൈഡിലേക്ക്​ മാറ്റിയിട്ട്​ വാ’ എന്ന്​ പൊലീസ്​. ലോക്​ഡൗൺ കാലത്ത്​ കാഴ്​ച കാണാനെന്നപോലെ ചുമ്മാ കിലോമീറ്ററുകൾ താണ്ടി പച്ചക്കറി വാങ്ങാനെത്തിയവർക്ക്​ സി.​െഎ വക മാന്യമായ ഉപദേശം. എന്നാൽ, ബൈക്കിലെത്തിയവർക്ക്​ കുറേ തൊടുന്യായങ്ങളുണ്ടായിരുന്നു. അവയൊന്നും തൃപ്​തികരമാകാതെ പോയതോടെ കേസെടുക്കാൻ തന്നെയായി സി.ഐയുടെ തീരുമാനം. വാഹന നമ്പർ കുറിച്ചെടുത്ത്​ സി.ഐ ​േകസാക്കാൻ ഒരുങ്ങവേ, യാത്രക്കാരിലൊരാൾ ഹെൽമറ്റ്​ ഊരിമാറ്റി. കേസെടുക്കാൻ ഒരുങ്ങിനിന്ന സർക്കിൾ ഇൻസ്​പെക്​ടർ ഉടൻ അറ്റൻഷനായിനിന്ന്​ സല്യൂട്ട്​ അടിച്ചു. വയനാട്​ ജില്ല പൊലീസ്​ മേധാവി ആർ. ഇള​ങ്കോയായിരുന്നു ബൈക്കിലെത്തിയ ആ യാത്രക്കാരിലൊരാൾ. സൂപ്പർ വിഷൻ ചെക്കിങ്ങി​​െൻറ ഭാഗമായാണ്​ എസ്​.പി മറ്റൊരു പൊലീസുകാര​െനാപ്പം മഫ്​തിയിൽ മുഖം മറച്ചെത്തിയത്​.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തിലാണ്​ നി​രീ​ക്ഷി​ക്കാ​നെത്തിയത്​. ആദ്യം പൊലീസ്​ മറ്റൊരിടത്ത്​ ഇവരെ തടഞ്ഞിരുന്നു. അവിടെ സത്യവാങ്​മൂലം കാണിച്ചു. എന്നാൽ അതിൽ തീയതി എഴുതിയിട്ടില്ലെന്നത്​ കണ്ട്​ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അത്​ എഴുതിച്ചു. ജില്ല പൊലീസ്​ മേധാവിയാണെന്ന്​ ആ പൊലീസുകാരന്​ മനസ്സിലായതേയില്ല. രണ്ടിടങ്ങളിലു​ം പൊലീസുകാരുടെ ശരിയായ പരിശോധനയും മാന്യമായ പെരുമാറ്റവും പിന്നീട്​ എസ്​.പി പ്രകീർത്തിച്ചു. സി.ഐ. അഗസ്​റ്റിനും സി.​പി.​ഒ​മാ​രാ​യ ജാ​ക്സ​ൺ റോ​യ്, സ​ബി​ൻ എന്നിവർക്കും പൊലീസ്​ ​േമധാവി അഭിനന്ദനക്കത്തുകളും നൽകി.

കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ മ​ഫ്തി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യാ​ണ് പൊ​ലീ​സു​കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ഡി.ജി.​പിയുടെ നിർദേശമനുസരിച്ചാണ്​ ഈ പരിശോധന. അ​തേ​സ​മ​യം, ജില്ലയിൽ പൊലീസ്​ മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് സം​ഭ​വ​ങ്ങൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്​ എ​സ്.​പി​ അറിയിച്ചു. ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡി​വൈ.​എ​സ്.​പി​മാ​ർ​ക്ക് ന​ിർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന മു​റ​ക്ക് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മു​ണ്ടാ​വും. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ജില്ല പൊ​ലീ​സ്​ മേധാവി അ​റി​യി​ച്ചു.

Show Full Article
TAGS:wayanad covid 19 district Police Chief R Elango Supervision Checking kerala news 
News Summary - Supervision checking by district police chief to watch behavior of policemen during lock-down period
Next Story