Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊരിച്ച മീൻ, പുഴുങ്ങിയ...

പൊരിച്ച മീൻ, പുഴുങ്ങിയ മുട്ട, ഇടക്കിടെ പഴച്ചാറ്; ​െഎസൊലേഷൻ വാർഡിൽ സൂപ്പർ മെനു

text_fields
bookmark_border
kerala-food
cancel

കൊ​ച്ചി: പു​റ​ത്തി​റ​ങ്ങാ​നാ​വിെ​ല്ല​ന്നേ​യു​ള്ളൂ, കോ​വി​ഡ്​ സം​​ശ​യി​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ബാ​ക്കി​യൊ​ക്കെ അ​ടി​പൊ​ളി​യാ​ണ്. രാ​വി​ലെ ഉ​ണ​രു​മ്പോ​ൾ ചൂ​ടു​ചാ​യ മു​ത​ൽ ഇ​ട​ക്കി ​ടെ പ​ഴ​ച്ചാ​റും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​യൂ​ണും അ​ത്താ​ഴ​വും അ​ട​ങ്ങു​ന്ന ഭ​ക്ഷ​ണ​ക്ര​മ​മാ​ണ്. മീ​ൻ പൊ​ രി​ച്ച​തും ദോ​ശ​യും സാ​മ്പാ​റും അ​പ്പ​വും സ്​​റ്റൂ​വും ഒ​ക്കെ​യ​ട​ങ്ങു​ന്ന​താ​ണ് മെ​നു. രു​ചി​ക്കൊ​പ്പം ആ​ രോ​ഗ്യ​ത്തി​ന്​ പ​ഴ​ങ്ങ​ളും മു​ട്ട​യും ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ മെ​നു​വി​ലു​ണ്ട്.

വി​ദേ​ശ​ത് ത് നി​ന്നു​ള്ള​വ​ർ ആ​ണെ​ങ്കി​ൽ ടോ​സ്​​റ്റ്​ ചെ​യ്ത ബ്രെ​ഡും ഓം​ലെ​റ്റും സൂ​പ്പും രാ​വി​ലെ ചൂ​ടോ​ടെ തീ​ന്മേ​ശ​ക​ളി​ൽ എ​ത്തും. രോ​ഗ​ബാ​ധ മൂ​ലം ആ​ഹാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും പോ​ഷ​ക സ​മൃ​ദ്ധ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് മാ​ത്യു​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പു​തി​യ മെ​നു ത​യാ​റാ​ക്കി​യ​ത്.

കു​ട്ടി​ക​ൾ​ക്കാ​ണെ​ങ്കി​ലോ പാ​ലും ല​ഘു​ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യ മെ​നു ആ​ണ് ത​യാ​റാ​ക്കി​യ​ത്. ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളോ​ട് ചോ​ദി​ച്ച​ശേ​ഷം അ​വ​രു​ടെ നി​ർ​ദേ​ശം കൂ​ടി സ്വീ​ക​രി​ച്ചാ​ണ് കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ഫ​ത്ത​ഹു​ദ്ദീ​ൻ, അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ഗ​ണേ​ഷ്​ മോ​ഹ​ൻ, ഫു​ഡ്‌ ഇ​ൻ-​ചാ​ർ​ജ് ഡോ. ​ദീ​പ, സീ​നി​യ​ർ ന​ഴ്‌​സ്‌ അ​മൃ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​ക്ര​മം ത​യാ​റാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്​​റ്റു​ഡ​ൻ​റ്സ് യൂ​നി​യ​​െൻറ നേ​തൃ​ത്വ​ത്തി​ൽ മെ​ൻ​സ് ഹോ​സ്​​റ്റ​ലി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. 30 പേ​ർ​ക്ക് വ​രെ​യു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​ന്ത്യ​ക്കാ​രാ​യ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മം
രാ​വി​ലെ 7.30: ദോ​ശ, സാ​മ്പാ​ർ, ചാ​യ, മു​ട്ട പു​ഴു​ങ്ങി​യ​ത്, ഓ​റ​ഞ്ച്, ഒ​രു ലി​റ്റ​ർ വെ​ള്ളം
10.30: പ​ഴ​ച്ചാ​റ്
12.00: ച​പ്പാ​ത്തി, ചോ​റ്, തോ​ര​ൻ, ക​റി, മീ​ൻ പൊ​രി​ച്ച​ത്, തൈ​ര്, ഒ​രു ലി​റ്റ​ർ വെ​ള്ളം
വൈ​കീ​ട്ട് 3.30: ചാ​യ, ബി​സ്ക​റ്റ് /പ​ഴം​പൊ​രി /വ​ട
രാ​ത്രി 7.00: അ​പ്പം, വെ​ജി​റ്റ​ബി​ൾ സ്​​റ്റൂ, ര​ണ്ട് ഏ​ത്ത​പ്പ​ഴം, ഒ​രു ലി​റ്റ​ർ വെ​ള്ളം

വി​ദേ​ശ​ത്ത് നി​ന്നു​ള്ള​വ​രു​ടെ ഭ​ക്ഷ​ണ​ക്ര​മം

രാ​വി​ലെ 7.30: ടോ​സ്​​റ്റ്​ ചെ​യ്ത ബ്രെ​ഡ്, മു​ട്ട പു​ഴു​ങ്ങി​യ​ത്, പ​ഴ​ങ്ങ​ൾ, സൂ​പ്പ്​
11.00: പ​ഴ​ച്ചാ​റ്
12.00: ടോ​സ്​​റ്റ്​ ചെ​യ്ത ബ്രെ​ഡ്, ചീ​സ് (ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ), പ​ഴ​ങ്ങ​ൾ
വൈ​കീ​ട്ട് 4.00: പ​ഴ​ച്ചാ​റ്
രാ​ത്രി 7.00: ടോ​സ്​​റ്റ്​ ചെ​യ്ത ബ്രെ​ഡ്, മു​ട്ട, പ​ഴ​ങ്ങ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isolation WardKerala News
News Summary - super foods in isolation ward at kerala
Next Story