പുനഃസംഘടന ചർച്ച തുടങ്ങിയെന്ന് സണ്ണി; എല്ലാവരും മാറില്ല
text_fieldsതിരുവനന്തപുരം: കോൺഗ്രസിലെ പുനഃസംഘടന ചർച്ച ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി മാറിയാൽ മന്ത്രിമാരെല്ലാം മാറുന്നതാണ് സർക്കാറിലെ കീഴ്വഴക്കമെങ്കിൽ ആ രീതിയല്ല പാർട്ടിയിൽ. ആവശ്യമായ മാറ്റം മാത്രം വരുത്തിയും മറ്റു ഭാരവാഹികളെ നിലനിർത്തിയും മുന്നോട്ടുപോകും. പുതിയ വർക്കിങ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥിനും ഷാഫി പറമ്പിലിനുമൊപ്പം കെ. സുധാകരന്‍റെ കാലത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയോഗിച്ച എം. ലിജുവിനെ കൂടി ഒപ്പമിരുത്തി ഇന്ദിര ഭവനിൽ ആദ്യ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിശക്തമായ നേതൃനിരയുള്ള പാർട്ടിയാണ് കോൺഗ്രസ്. അവരെ വിവിധ തലങ്ങളിൽ നിയോഗിച്ചും പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകും. ജനകീയ അടിത്തറ വിപുലമാക്കാൻ നടപടികളുണ്ടാകും. വിട്ടുപോയ ഘടകകക്ഷികളെ ആവശ്യമായ ഘട്ടത്തിൽ തിരികെ കൊണ്ടുവരാനും ഇടപെടലുണ്ടാകും. മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് അഴിമതിക്കെതിരായ സർക്കാർ അവകാശവാദം. നാലുവർഷ ഭരണം ജനദ്രോഹകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

