Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഞങ്ങൾ തയാറല്ല,...

‘ഞങ്ങൾ തയാറല്ല, ബ്രാഹ്​മണന്‍റെ കാൽ കഴുകി വെള്ളം കുടിക്കാൻ’

text_fields
bookmark_border
‘ഞങ്ങൾ തയാറല്ല, ബ്രാഹ്​മണന്‍റെ കാൽ കഴുകി വെള്ളം കുടിക്കാൻ’
cancel

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ അടിസ്​ഥാനഗ്രന്ഥമായ തന്ത്രസമുച്ചയത്തെക്കുറിച്ച്​ ദലിത്​ ചിന്തകൻ സണ്ണി എം. കപിക്കാട്​ നടത്തിയ പ്രസംഗം സമൂഹമാധ്യമത്തിൽ വൈറൽ. ബ്രാഹ്​മണന്‍റെ കാൽ കഴുകി വെള്ളം കുടിക്കാൻ ഇനിയും ദലിതർ തയാറല്ലെന്ന പരാമർശമാണ്​ വൈറലായത്​.

ശബരിമല വിഷയത്തിൽ തന്ത്രിമാരുടെ നിലപാടിനെ വിമർശിച്ചായിരുന്നു പ്രഭാഷണം. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള ന്യായം ചൂണ്ടിക്കാട്ടി തന്ത്രിമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച കൃതിയാണ്​ തന്ത്രസമുച്ചയം. രക്തം, മലം, കഫം, മൂത്രം, വിയർപ്പ്, ആർത്തവം എന്നിവ മാത്രമല്ല ശബരിമലക്ഷേത്രത്തെ അശുദ്ധമാക്കുന്നത്, അയിത്തജാതിക്കാർ പ്രവേശിച്ചാലും അശുദ്ധമാവുമെന്ന്​ ഇൗ കൃതി പറയുന്നു. കേസ് വിജയിക്കാനാണ് ഈ ഗ്രന്ഥം സുപ്രീംകോടതിയിൽ കൊടുത്തത്.

ആചാരലംഘനം നടന്ന്​ ക്ഷേത്രം അശുദ്ധമായാൽ ശുദ്ധീകരിക്കാൻ മാർഗമുണ്ട്. ഒന്നുകിൽ പശുവിനെയും കിടാവിനെയും കൊണ്ട് കെട്ടുക. അല്ലെങ്കിൽ, പശു മൂത്രവും ചാണകവും ഇടുക. ബ്രാഹ്​മണ​​​​​െൻറ കാൽ കഴുകിയ വെള്ളം കുടിച്ചാലും ബ്രാഹ്​മണ​​​​​െൻറ ഉച്ചിഷ്​ടം ഭക്ഷിച്ചാലും ക്ഷേത്രം ശുദ്ധീകരിക്കപ്പെടും. അവസാനത്തെ കാര്യങ്ങൾ നടപ്പാക്കാൻ സുകുമാരൻനായരോ ശ്രീധരൻപിള്ളയോ വിചാരിച്ചാൽ നടക്കി​ല്ല. പട്ടികജാതിക്കാരും പിന്നാക്കക്കാരും കയറിയാൽ അശുദ്ധമാവുമെന്ന ആചാരം പരിഷ്കരിച്ചു. അപ്പോൾ ആചാരം പരിഷ്കരിക്കാൻ കഴിയില്ലെന്നുപറയുന്നത് ശുദ്ധ തട്ടിപ്പാണ്.

ഭരണഘടന ഉയർത്തിപ്പിടിച്ച് ഇന്ത്യൻസമൂഹത്തി​​​​​െൻറ അന്തസ്സ്​ സംരക്ഷിക്കാനുള്ള പുതിയൊരു പ്രസ്ഥാനം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും കപിക്കാട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala issueSunny P Kapilakkad
News Summary - Sunny P Kapilakkad slams Sabarimala issue - Kerala news
Next Story