ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമം വ്യാപകം -മന്ത്രി സണ്ണി ജോസഫ്
text_fieldsമദീനത്തുൽ ഉലൂം അറബിക് കോളജ് 80ാം വാർഷികത്തിന്റെ ഭാഗമായി കടവത്തൂരിൽ നടന്ന ചരിത്ര സെമിനാർ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
പാനൂർ: ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും തമസ്കരിക്കാനുള്ള ശ്രമം വ്യാപകമാണെന്നും സമകാലിക സാഹചര്യത്തിൽ പ്രാദേശിക ചരിത്രം പുതിയ തലമുറയിലേക്ക് കൈമാറാൻ ആസൂത്രിതമായ ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കടവത്തൂരിൽ സംഘടിപ്പിച്ച ‘പ്രഭ പരത്തിയ പണ്ഡിതന്മാർ’ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാന പ്രവർത്തനങ്ങളിൽ എല്ലാ മതവിഭാഗങ്ങളും തോളോട് തോൾ ചേർന്ന് നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ കേരള സമൂഹം അനുഭവിക്കുന്നതെന്നും നവോത്ഥാന മുന്നേറ്റത്തിൽ മുജാഹിദ് പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി.
കോളജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജി, കാട്ടൂർ മഹമൂദ്, കെ.പി. സാജു, പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി എന്നിവർ അതിഥികളായി. ഡോ. ഇ.കെ. അഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം. അഹമ്മദ് കുട്ടി മദനി, എം. സലാഹുദ്ദീൻ മദനി, ഇസ്ഹാഖലി കല്ലിക്കണ്ടി, എൻ.കെ. അഹമ്മദ് മദനി, ഡോ. മുനീർ മദനി, സാബിഖ് പുല്ലൂർ, ഡോ. സി.എം. സാബിർ നവാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സി.എച്ച്. ഇസ്മയിൽ ഫാറൂഖി, അബൂബക്കർ ഫാറൂഖി കടവത്തൂർ, സി.കെ. ഖാസിം മദനി, എൻ.കെ. സാലിം മദനി, ഡോ. അഫ്സൽ അഹമ്മദ് മദനി എന്നിവർ സംസാരിച്ചു. സെമിനാറിന് മുന്നോടിയായി നടന്ന പൂർവ വിദ്യാർഥി സംഗമം വിവിധ തലമുറകളുടെ ഒത്തുചേരലായി. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. എം. സലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി.

