Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിന് ‘പുതിയ മുഖം’; കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്ന് ചുമതലയേൽക്കും

text_fields
bookmark_border
കോൺഗ്രസിന് ‘പുതിയ മുഖം’; കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്ന് ചുമതലയേൽക്കും
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കല്‍. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി എന്നിവരും യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എം.പിയും ഇന്ന് ചുമതലയേൽക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികൾ നടത്തുന്നത്. മുതിർന്ന തേതാക്കൾ ഉൾപ്പെടെ കെ. സുധാകരൻ അധ്യക്ഷനായി തുടരണമെന്ന് ആവശ്യവുമായി രംഗത്തുവന്നെങ്കിലും നേതൃമാറ്റമെന്ന തീരുമാനവുമായി എ.ഐ.സി.സി മുന്നോട്ടുപോകുകയായിരുന്നു. നിലവിലെ യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സൻ, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ധീഖ് എന്നിവരെ പദവിയില്‍നിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

കോ​ൺ​ഗ്ര​സി​ന് കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ക​ത്തോ​ലി​ക്കാ വോ​ട്ടു​ക​ള്‍ ബി.​ജെ.​പി ചോ​ർ​ത്തു​ക​യും എ.​കെ. ആ​ന്റ​ണി​യെ​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും പോ​ലൊ​രു ക്രി​​സ്ത്യ​ൻ നേ​താ​വ് കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ ത​ല​പ്പ​ത്ത് ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലേ​ക്ക് ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ ​നി​ന്നു​ള്ള നേ​താ​വി​നെ കൊ​ണ്ടു​വ​രു​ന്ന​തി​ന് വ​ഴി​വെ​ച്ച​ത്. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികൾ, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunny Joseph to take charge as KPCC president today
Next Story