സണ്ണി ജോസഫ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി
text_fields‘കൈ’വിടരുത്... കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കോഴിക്കോട് സമസ്ത ആസ്ഥാനത്തെത്തി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ
തങ്ങളെ സന്ദർശിക്കുന്നു
കോഴിക്കോട്: നിലമ്പൂരിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ ഇരു മുന്നണികൾക്കും നിർണായകമായിരിക്കെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സമസ്ത ഓഫിസിലായിരുന്നു ചർച്ച. സമസ്തയിലെ ലീഗ് വിരുദ്ധ വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്ന പ്രചാരണത്തിനിടെയാണ് കെ.പി.സി.സി അധ്യക്ഷന്റെ കൂടിക്കാഴ്ച.
അതേസമയം സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചുമതലയേറ്റശേഷം തങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സൗഹൃദപരമായ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചചെയ്തു. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ മുതല്‍ക്കൂട്ടാവും.
സമൂഹത്തില്‍ നല്ല സേവനം നടത്തണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണമെന്നും യുവജന സംഘടനകളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നുമുള്ള സദുദ്ദേശ്യപരമായ ഉപദേശങ്ങളാണ് ജിഫ്രി തങ്ങള്‍ നല്‍കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോണ്‍ എം.എല്‍.എ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

