വൈദ്യുതി പ്രതിസന്ധി; സണ്ണി ജോസഫിന് നേതൃയോഗത്തിൽ ‘ഷോക്ക്’
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി കെ.പി.സി.സി നേതൃയോഗത്തിൽ വകുപ്പ് മന്ത്രി കൂടിയായ പ്രസിഡന്റ് സണ്ണി ജോസഫിന് രൂക്ഷവിമർശനം. വൈദ്യുതി പ്രതിസന്ധി സർക്കാറിനെയും മുന്നണിയെയും മൊത്തം പ്രതിസന്ധിയിലാക്കിയെന്ന് യോഗത്തിൽ സംസാരിച്ച ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകി ഓണത്തിന് കാര്യങ്ങളെല്ലാം നന്നായി ചെയ്ത സർക്കാർ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതായി വൈദ്യുതി പ്രതിസന്ധി.
ഇക്കാര്യത്തിൽ യുക്തിഭദ്രമായ വിശദീകരണം നൽകാൻ പോലും കഴിയുന്നില്ല. വൈദ്യുതി പ്രതിസന്ധി സർക്കാറിന്റെ പ്രതിഛായയെ മൊത്തത്തിൽ ബാധിക്കുന്നു. നൂറുദിനത്തിൽ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വഴിയുണ്ടായ സൽപ്പേര് കളയുന്ന രീതിയിലേക്ക് ഇത് വളർന്നുവെന്നും വിമർശനമുയർന്നു.
വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ്, ഇക്കാര്യത്തിലെ നിസ്സഹായത യോഗത്തിൽ വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ മാർഗങ്ങൾ തേടുന്നുണ്ടെന്നും പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. പകരം ആൾ വരുന്നത് വരെയേ തുടരാൻ ആഗ്രഹിക്കുന്നുള്ളൂവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

