Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതികളുടെ ആത്​മഹത്യ:...

ദമ്പതികളുടെ ആത്​മഹത്യ: മർദിച്ചിട്ടി​ല്ലെന്ന്​ രാജേഷി​െൻറ മൊഴി

text_fields
bookmark_border
Suicde
cancel

കോട്ടയം/ചങ്ങനാശ്ശേരി: സി.പി.എം നഗരസഭ അംഗത്തി​​െൻറ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ്​ ചോദ്യംചെയ്​ത്​ വിട്ടയച്ച ദമ്പതികൾ ആത്​മഹത്യ ചെയ്​ത സംഭവത്തിൽ പൊലീസിനു വീഴ്​ചയില്ലെന്ന നിഗമനത്തിലേക്ക്​ അന്വേഷണസംഘം. ഇതുവരെ നടന്ന അ​േന്വഷണത്തിൽ പൊലീസി​​െൻറ ഭാഗത്ത്​ വീഴ്​ചയൊന്നും കണ്ടെത്താനായിട്ടില്ലെന്ന്​ അ​േന്വഷണത്തിന്​ നേതൃത്വം നൽകുന്ന കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്​.പി പ്രകാശൻ പടന്നയിൽ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

 എന്നാൽ, മർദനമേറ്റതി​​െൻറ മനോവേദനമൂലമാണ്​ മരണമെന്ന​ നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്​. ആത്​മഹത്യക്കുറിപ്പ്​ ഇതിനു തെളിവാണെന്നും ഇതി​​െൻറ അടിസ്ഥാനത്തിൽ പൊലീസ്​ ഉദ്യോഗസ്ഥർക്കും അഡ്വ. സജികുമാറിനുമെതിരെ നടപടി വേണമെന്നുമാണ്​ ബന്ധുക്കളു​െട ആവശ്യം. എന്നാൽ, ഇത്​ തള്ളുകയാണ്​ ​അന്വേഷണസംഘം.

മരിച്ച സുനിൽകുമാറി​​െൻറ ശരീരത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഉരസലുകളും വടികൊണ്ട് അടിച്ചതുപോലുള്ള പാടുകളും ഉണ്ടെന്നാണ്​ ശനിയാഴ്​ച പൊലീസിന്​ ലഭിച്ച പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്​. ഇടതുകാലി​​െൻറ തള്ളവിരൽ ഉരസിയ നിലയിലും ഇടത് കൈപ്പത്തിക്ക് മുകളിലും കൈമുട്ടിന് ഇടക്കുള്ള ഭാഗത്തെ കൈത്തണ്ടിനും ചതവ്​ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇരുവശത്തെയും കക്ഷത്തി​​െൻറ താഴെ വടികൊണ്ട് അടിച്ചതുപോലുള്ള പാടുകൾ ഉണ്ടെന്നും പറയുന്നു. എന്നാൽ, ഇത്​ മർദനമേറ്റതു മൂലമാണെന്ന്​ റി​പ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ല.

90 കിലോ തൂക്കമുണ്ടായിരുന്ന സുനിലി​​െൻറ മൃതദേഹം ഉയർത്തിയപ്പോഴോ മറ്റോ ഉണ്ടായ പരിക്കുകളാണ്​ ഇതെന്ന്​ കോട്ടയം ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ പറഞ്ഞു. മർദനമേറ്റതായി പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഇതുവ​രെ പൊലീസി​​െൻറ വീഴ്​ചകളൊന്നും ക​െണ്ടത്താനായിട്ടില്ല. പൊലീസ് സ്​റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിലും മർദിച്ചതി​​െൻറ ദൃശ്യങ്ങളില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം  ‘മാധ്യമ’ ത്തോട്​ പറഞ്ഞു.

അതിനിടെ, മരിച്ച സുനിൽ കുമാറിന് പൊലീസ് മർദനം ഏറ്റിട്ടില്ലെന്ന് ദൃക്സാക്ഷി രാജേഷ്​ പൊലീസിന് മൊഴി നൽകി. സുനിൽകുമാറിനൊപ്പം രാജേഷും സംഭവദിവസം പൊലീസ്​ സ്​റ്റേഷനിലുണ്ടായിരുന്നു. സുനിലും രാജേഷും ചേർന്ന്​ സ്വർണം മോഷ്​ടി​െച്ചന്നായിരുന്നു പരാതി. ശനിയാഴ്​ച, തിരുവല്ലയിലുള്ള ബന്ധുവീട്ടിലെത്തിയാണ് അന്വേഷണസംഘം രാജേഷി​​െൻറ മൊഴിയെടുത്തത്​. ഇയാളുടെ ഭാര്യയുടെയും മൊഴിയെടുത്തു. ഇരുവരും പൊലീസ്​ മർദിച്ചിട്ടി​െല്ലന്നാണ്​​ പറഞ്ഞിരിക്കുന്നത്​. ചോദ്യംചെയ്യലിനുശേഷം സുനിൽ കുമാറുമായി സംസാരിച്ചപ്പോഴും മർദനമേറ്റ വിവരം പറഞ്ഞില്ലെന്നും രാജേഷി​​െൻറ മൊഴിയിലുണ്ട്.

നാലുലക്ഷം വീതം തങ്ങൾ രണ്ടുപേരും നൽകാമെന്ന്​ എഴുതി നൽകിയതോടെ സ്​റ്റേഷനിൽനിന്ന്​ വിട്ടയക്കുകയായിരുന്നുവെന്നും രാജേഷി​​െൻറ മൊഴിയിൽ പറയുന്നു. സംഭവദിവസം, സ്​റ്റേഷനിലുണ്ടായിരുന്ന മറ്റ്​ കേസുകളിലെ പ്രതികൾ അടക്കമുള്ളവരുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ ശേഖരിക്കും. പരാതിക്കാരനായ സജികുമാറി​​െൻറ മൊഴിയും എടുക്കും. ആത്​മഹത്യക്കുറിപ്പി​​െൻറ അടിസ്ഥാനത്തിൽ സജി കുമാറി​നെ ​പ്രതിചേർക്കാൻ ഇതുവ​രെ തീരുമാനിച്ചിട്ടി​ല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newsKottayam suicide
News Summary - Sunilkumar suicide case-Kerala news
Next Story