സിദ്ധാർത്ഥന്‍റെ മരണം: എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ടത് എല്ലാ നിലയിലും എതിർക്കേണ്ടതാണ് -സുനിൽ പി. ഇളയിടം
text_fieldsപാലക്കാട്: പൂക്കോട് വെറ്ററിനറി കോളജിൽ നടന്നത് അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം. ‘കലയും സാംസ്കാരിക ചരിത്രവും’ എന്ന വിഷയത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുനിലക്കും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണത്. കാമ്പസുകളിലെ അക്രമവും അരാജകത്വവും ചെറുക്കാൻ ഒന്നാമത്തെ ചുമതലയുള്ള എസ്.എഫ്.ഐയുടെ നേതാക്കൾതന്നെ അതിലുൾപ്പെട്ടത് എല്ലാ നിലയിലും എതിർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ സാംസ്കാരിക നായകർ പ്രതികരിച്ചാൽ നൽകുമെന്ന് പ്രഖ്യാപിച്ച 10,001 രൂപ സുനിൽ പി. ഇളയിടത്തിന് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ ഇ. കൃഷ്ണദാസ് പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് ചെക്ക് അയക്കും. എന്നാൽ, ഈ തുക വേണ്ടെന്നും നിർബന്ധമാണെങ്കിൽ ആ തുക സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും സുനിൽ പി. ഇളയിടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

