Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുനിൽ പി. ഇളയിടത്തി​െൻറ ഒാഫീസിനു നേരേ ആക്രമണം

text_fields
bookmark_border
sunil Ilayidam-malayalam news in kerala
cancel
camera_alt????? ??. ??????

കാലടി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണച്ച്​ വിവിധ വേദികളിൽ പ്രഭാഷണം നടത്തുന്ന ഡോ. സുനിൽ പി. ഇളയിടത്തി​​​​െൻറ ഒാഫിസിൽ സംഘ്​പരിവാർ അതിക്രമം. നേരത്തേ ഹൈന്ദവ സംഘടനകൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം മേധാവിയും വാഗ്​മിയും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടത്തി​​​െൻറ സർവകലാശാലയിലെ ഓഫിസ്​ വാതിലിലാണ് ബുധനാഴ്ച രാത്രി അജ്​ഞാതർ കാവി നിറത്തിൽ മൂന്ന്​ ഗുണനചിഹ്നം വരക്കുകയും നെയിംബോർഡ്​ എടുത്തുമാറ്റുകയും ചെയ്​തത്​.

കാമ്പസിലെ എസ്​.എഫ്.ഐ കൊടിതോരണങ്ങളും കത്തിച്ചു. സർവകലാശാലയിൽ എം.ഫിൽ പ്രവേശനപരീക്ഷ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. രാവിലെ 11ഒാടെ എത്തിയ സഹ അധ്യാപകരാണ് സംഭവം ​െപാലീസിൽ അറിയിച്ചത്. ഫോണിലും നേരിട്ടും ആരും ഭീഷണിപ്പെടുത്തിയിട്ടി​െല്ലന്നും പേടിപ്പിച്ച് നിശ്ശബ്​ദനാക്കാൻ കഴിയി​െല്ലന്നും ഡോ. സുനിൽ പി. ഇളയിടം ‘മാധ്യമ’ത്തോട്​ പറഞ്ഞു.

സർവകലാശാല നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാമ്പസിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചുവരുകയാണെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും സി.ഐ സജി മാർക്കോസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ കാലടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sunil p ilayadam's office attacked
Next Story