മന്ത്രി എം.എം. മണി ശകാരിച്ചെന്ന് കൊല്ലപ്പെട്ട സനലിെൻറ ഭാര്യ വിജി
text_fieldsതിരുവനന്തപുരം: മന്ത്രി എം.എം. മണി തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിൻകരയിൽ ഡിവൈ. എസ്.പി തള്ളിയിട്ടു കൊന്ന സനൽ ക ുമാറിെൻറ ഭാര്യ വിജി. മന്ത്രി ഫോണിലൂടെയാണ് വിജിയെ ശകാരിച്ചത്.
സെക്രേട്ടറിയേറ്റിനു മുമ്പിൽ നടക്കുന്ന സമരത്തിെൻറ ഭാഗമായി വിളിച്ചപ്പോഴായിരുന്നു ശകാരം. തോന്ന്യാസത്തിന് സമരം ചെയ്താൽ ജോലി തരാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞതായും വിജി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഒരു മാസം മുമ്പ് ഡിവൈ.എസ്.പി ഹരികുമാർ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സനൽ കുമാറിെൻറ ഭാര്യ വിജിക്ക് ജോലിയും കുടുംബത്തിന് സഹായവും നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ സാമ്പത്തിക പരാധീനതയാൽ പൊറുതി മുട്ടിയ വിജി കുട്ടികളുമായി സെക്രേട്ടറിയേറ്റിനു മുന്നിൽ സമരത്തിനിറങ്ങി.
സമരം തുടങ്ങി പത്തു ദിവസമായിട്ടും സർക്കാറിെൻറ ഭാഗത്തു നിന്ന് നടപടികളൊന്നും ഉണ്ടാവാതായതോെട സമര സമിതിയും വിജിയും മന്ത്രിമാരെ ഫോണിൽ നേരിൽ വിളിക്കുകയായിരുന്നു. ഇങ്ങനെ എം.എം. മണിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മന്ത്രി വിജിയെ ശകാരിച്ചത്.
