Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ സം​സ്ഥാ​ന​ത്ത്...

ഇന്ന്​ സം​സ്ഥാ​ന​ത്ത് ലോക്​ഡൗൺ സമാന നിയന്ത്രണം

text_fields
bookmark_border
ഇന്ന്​ സം​സ്ഥാ​ന​ത്ത് ലോക്​ഡൗൺ സമാന നിയന്ത്രണം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ​​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ ലോ​ക്​​ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണം. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ത്യാ​വ​ശ്യ​യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ങ്കി​ലും കൃ​ത്യ​മാ​യ രേ​ഖ​ക​ളും സ​ത്യ​വാ​ങ്മൂ​ല​വും കൈ​യി​ൽ ക​രു​ത​ണം.

കെ.​എ​സ്.​ആ​ർ.​ടി.​സി അ​ത്യാ​വ​ശ്യ സ​ർ​വി​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തൂ. ഹോ​ട്ട​ലു​ക​ളും അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും രാ​വി​ലെ ഏ​ഴ്​ മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത്​ വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ര്‍ത്തി​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് പാ​ർ​സ​ല്‍ മാ​ത്ര​മേ ല​ഭി​ക്കൂ. ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ബാ​റു​ക​ളും ബെ​വ്​​കോ ഔ​ട്ട്​​ലെ​റ്റു​ക​ളും തു​റ​ക്കി​ല്ല.

അതേസമയം, കോവിഡ്​ സംസ്ഥാനത്ത്​ ആദ്യമായി റിപ്പോർട്ട്​ ചെയ്തിട്ട്​ രണ്ടാണ്ട്​. 2020 ജനുവരി 30നാണ്​ വുഹാനിൽനിന്ന്​ തൃശൂരിലെത്തിയ വിദ്യാർഥിനിക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ഒന്നും രണ്ടും തരംഗങ്ങളുടെ അനിശ്ചിതത്വങ്ങൾ അതിജീവിച്ചതിനൊപ്പം ലോക്​ഡൗണിന്‍റെയും നിയന്ത്രണങ്ങളുടെയും പിടിച്ചുകെട്ടലുകളിൽനിന്ന്​ വാക്സിൻ പ്രതിരോധത്തിന്‍റെ ആത്മവിശ്വാസവുമാർജിച്ചാണ്​ ​കേരളം മൂന്നാംതരംഗത്തെ നേരിടുന്നത്​. നിലവിൽ 18ന് മുകളിലുള്ള 100 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സൻ കുത്തിവെപ്പ്​​ നൽകാനായതോടെ മഹാഭൂരിപക്ഷത്തിനും പ്രതിരോധശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ ആത്മവിശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownCovid 19
News Summary - sunday restriction in kerala
Next Story