Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ ഞായറാഴ്​ച ശുചീകരണ ദിനം

text_fields
bookmark_border
cleaning-kerala
cancel

തിരുവനന്തപുരം: സമ്പൂർണ ലോക്​ഡൗണായ ഞായറാഴ്​ച ശുചീകരണത്തിനായി വിനിയോഗിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തി​​െൻറ ഭാഗമായാണ്​ നടപടി. വ്യക്തികൾ വീടും പരിസരവും തദ്ദേശസ്ഥാപനങ്ങൾ ​െപാതുസ്ഥല ശുചീകരണവും നടത്തണം. 

കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മെച്ചപ്പെട്ടശേഷം മാത്രമേ ആരാധനാലയങ്ങൾ തുറക്കുന്നത്​ പരിഗണിക്കൂ. ആരാധനാലയങ്ങൾ തുറന്നാൽ വി​ശ്വാസികൾ കൂട്ടത്തോടെ എത്താൻ സാധ്യതയുണ്ട്​.  

നിബന്ധനങ്ങൾ ലംഘിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാകുമെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളാകെ പടയാളികളാകണ​െമന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ളവർ നി​ർദേ​ശങ്ങൾ പാലിച്ചില്ലെങ്കിൽ നാട്ടുകാർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ഇവരെ ഉപദേ​ശിക്കാനുള്ള ചുമതലയും നാട്ടുകാർ ഏറ്റെടുക്കണം. 

ക്വാറൻറീൻ ലംഘിക്കുന്നവരെ ഉദ്യോഗസ്​ഥരുടെ പരിശോധനയിലൂടെയും നാട്ടുകാർ വിവരം അറിയിക്കുന്നതിലൂടെയും ആപ്​ അടക്കം സാ​േങ്കതിക സംവിധാനങ്ങൾ വഴിയും കണ്ടെത്താനാകും. ഏറ്റവും പ്രധാനപ്പെട്ടത്​ നാട്ടുകാരുടെ നിരീക്ഷണം തന്നെയാണ്​. 

പുറത്തുനിന്ന്​ വരുന്ന എല്ലാവരെയും സ്വീകരിക്കുക എന്നതാണ്​ സർക്കാറി​​െൻറ തുടക്കം മുതലേയുള്ള നിലപാട്​. സർക്കാറിനെ അറിയിക്കാതെ അനധികൃതമായി എത്തുന്നവരുടെ കാര്യത്തിൽ കർശന നടപടിയുണ്ടാകും. വിമാനത്തിലോ ട്രെയിനിലോ എങ്ങനെയോ ​വന്നോ​െട്ട,  മുൻകൂട്ടി അറിയിക്കണമെന്ന ഒറ്റ നിബന്ധന​​യേ സർക്കാറിനുള്ളൂ. രജിസ്​റ്റർ​ ചെയ്യുന്ന കാര്യത്തിൽ ഒരുവിട്ടുവീഴ്​ചക്കും തയാറല്ല. വരുന്നവരുടെ നാട്ടിലെ വിലാസം ലഭിച്ചാൽ ക്വാറൻറീനിൽ ​േപാകേണ്ട വീട്ടിലെ സൗകര്യങ്ങൾ പരിശോധിച്ച്​ മുൻകൂട്ടി ഉറപ്പുവരുത്താനാകും. സൗകര്യങ്ങളില്ലാത്തവരെ സർക്കാർ ക്വാറൻറീനിലാക്കും.

മേയ്​ നാല്​ മുതൽ 25 വരെ 78894 പേരാണ് വീടുകളിലെ ​ ക്വാറൻറീനിൽ കഴിഞ്ഞത്​. ഇക്കാലയളവിൽ 468 പേർ ക്വാറൻറീൻ ലംഘിച്ചതായി കണ്ടെത്തി. 453 പേർക്കെതിരെ കേസെടുത്തു. ഇതിൽ 145 കേസുകൾ ഉദ്യോഗസ്​ഥരുടെ പരിശോധനയിൽ കണ്ടെത്തിയതാണ്​. 48 കേസുകൾ അയൽവാസികൾ വിവരമറിയിച്ചതാണ്​. മൊബൈൽ ആപ്​ വ​ഴി 260 കേസുകളും. ബുധനാഴ്​ച മാസ്​ക്​ ധരിക്കാത്ത​ 3261 പേർക്കെതിരെയും ക്വാറൻറീൻ ലംഘനത്തിന്​ 38 പേർക്കെതിരെയും കേസെടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscleaningcovidlock downPinarayi Vijayan
News Summary - sunday is cleaning day
Next Story