Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13 ജില്ലകളിൽ ചൂട്...

13 ജില്ലകളിൽ ചൂട് കൂടും; സൂര്യാതപമേറ്റത് 70 പേർക്ക്

text_fields
bookmark_border
Kerala-Burn
cancel

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്​​ച 13 ജി​ല്ല​ക​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ല്‍നി​ന്ന്​ ര​ണ്ട് മു​ത​ല്‍ മൂ​ന ്ന് ഡി​ഗ്രി വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വയനാട്​ ഒഴികെ ജി​ല്ല​ക​ളി​ലാ​ണ്​ ചൂ​ട് കൂ​ടു​ക. വ്യാ​ഴാ​ഴ്​​ച 70 പേ​ർ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റു. ഇ​തി​ൽ ര​ണ്ട ു​പേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​വും 38 പേ​ർ​ക്ക് സൂ​ര്യാ​ത​പ​വും 30 പേ​ർ​ക്ക് ചൂ​ടേ​റ്റ് ശ​രീ​ര​ത്തി​ൽ പാ​ടു​ക​ളും രൂ​പ​പ്പെ​ട്ടു.

എ​റ​ണാ​കു​ള​ത്താ​ണ് സൂ​ര്യാ​ഘാ​തം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​ല​പ്പു​ഴ​യി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റ​ത് -14. എ​റ​ണാ​കു​ള​ത്ത് ഏ​ഴും പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്ക്​ വീ​ത​വും ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക്​ വീ​ത​വും കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, തി​രു​വ​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഒാ​രോ​രു​ത്ത​ർ​ക്കും പൊ​ള്ള​ലേ​റ്റ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്​​ച സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​െൻറ താ​പ​മാ​പി​നി​യി​ൽ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ട്ടാ​ണ്, 40.6 ഡി​ഗ്രി. തൊ​ട്ടു​പി​ന്നി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രാ​ണ് 38.6 ഡി​ഗ്രി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ രാ​ത്രി​കാ​ല ചൂ​ട് ശ​രാ​ശ​രി​യി​ൽ​നി​ന്ന് ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ‍യ​ർ​ന്നു. രാ​ത്രി​കാ​ല ചൂ​ട് ഏ​റ്റ​വും​കു​റ​വ്​ പൂ​ന​ലൂ​രാ​ണ്, 23.5 ഡി​ഗ്രി.

അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് തീ​ര​ത്തു​നി​ന്ന് തെ​ക്ക് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 35-45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധമാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssunburnmalayalam newsheavy heat
News Summary - Sunburn: Heavy Heat -Kerala News
Next Story