Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട് കൂടുന്നു; 30വരെ...

ചൂട് കൂടുന്നു; 30വരെ അതിജാഗ്രത നിർദേശം

text_fields
bookmark_border
heat-climate
cancel

തിരുവനന്തപുരം: കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാർച്ച് 30വരെ അതി ജാഗ്രത നിർദേശം. ഞായറാഴ്​ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാ സർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന്​ രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ ഉയരാൻ സാധ്യതയുള്ളതായി സംസ്ഥാന ക ാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വ്യാഴാഴ്​ച സംസ്ഥാനത്ത് 117 പേർക്ക്​ സൂര്യാതപമേറ്റു. ഇതിൽ 65 പേർക്ക് പൊ ള്ളലും 52 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളുമുണ്ടായി. അതേസമയം, സൂര്യാതപം സംസ്ഥാനത്ത് ഒരിടത്തും റിപ്പോർട്ട് ചെ യ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്​ച ആലപ്പുഴയിലാണ് കൂടുതൽ പേർക ്ക് പൊള്ളലേറ്റത് -10 പേർക്ക്​. തൊട്ടുപിന്നിൽ പാലക്കാടാണ് -ഒമ്പത്​. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മൂന്നുപേ ർക്ക് വീതവും തൃശൂർ, കൊല്ലം ജില്ലകളിൽ ഏഴുപേർക്ക് വീതവും മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളിൽ അഞ്ചുപേർക്ക് വീ തവും കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ ആറുപേർക്ക് വീതവും വയനാട്, കാസർകോട്​ ജില്ലകളിൽ ഒാരോരുത്തർക്കുമാ ണ് സൂര്യാതപമേറ്റത്.

ആലപ്പുഴ വ്യാഴാഴ്ച താപനില ശരാശരിയിൽനിന്ന്​ 3.4, കോട്ടയത്ത് 2.5, കോഴിക്കോട് 2.8, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 2.3 ഡിഗ്രിയായി ഉയർന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ താപനില സൂചിക 50ന് മുകളിലായതിനാൽ ഇവിടങ്ങളിലുള്ളവർ സൂര്യാതപമേൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​െൻറ താപമാപിനിയിൽ വ്യാഴാഴ്​ച പാലക്കാട് രേഖപ്പെടുത്തിയ ഉ‍യർന്ന ചൂട് 40.4 ഡിഗ്രിയാണ്. തൃശൂർ വെള്ളാനിക്കരയിൽ 39 ഡിഗ്രിയും കൊല്ലം ജില്ലയിലെ പുനലൂരിൽ 38.5 ഡിഗ്രിയുമാണ്​. ഭൂരിഭാഗം ജില്ലകളിലും രാത്രികാല ചൂടിലും രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ വർധനവുണ്ടായിട്ടുണ്ട്. പുനലൂരാണ് ഏറ്റവും കുറഞ്ഞ ചൂട്, 24 ഡിഗ്രി.

കേരളം എൽനിനോ പിടിയിലേക്കോ?
കേരളത്തിൽ അനുഭവപ്പെടുന്ന കൊടിയചൂട് എൽനിനോ പ്രതിഭാസത്തി​െൻറ തുടക്കമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. സ​മു​ദ്ര​ത്തി​ലെ ചൂ​ട് ഗ​ണ്യ​മാ​യി വ​ര്‍ധി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ്​ എ​ല്‍‌നി​നോ. ആ​ഗോ​ള​ത​ല​ത്തി​ല്‍ത​ന്നെ കാ​ലാ​വ​സ്ഥ മാ​റ്റി​മ​റി​ക്കാ​ന്‍ കെ​ല്‍പുള്ള ഇൗ ​പ്ര​തി​ഭാ​സ​ത്തി​ന്​​ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള തെ​ക്കുകി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കാ​ലാ​വ​സ്​​ഥ​യി​ലെ ഗ​തി​വി​ഗ​തി​ക​ൾ നി​ർ​ണ​യി​ക്കാ​നാ​വും. മ​ണ്‍സൂ​ണ്‍ കാ​റ്റി​നെ കു​റ​യ്​ക്കാ​നോ ഭാ​ഗി​ക​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്താ​നോ സാ​ധി​ക്കും. മ​ണ്‍സൂ​ണി​​​െൻറ താ​ളം തെ​റ്റി​ക്കു​ന്ന​തി​നൊ​പ്പം ചൂ​ട്​ കൂ​ടി​യ കാ​ലാ​വ​സ്‌​ഥ രൂ​പ​പ്പെ​ടു​ത്താനും ഇ​ട​യാ​ക്കും. കേ​ര​ള​ത്തി​ല​ട​ക്കം വേ​ന​ൽ തീ​ക്ഷ്​​ണ​മാ​വു​ന്ന​തി​നും മ​ഴ​ക്ക​മ്മി​ക്കും ഇ​ട​യാ​ക്കും. 1997ലും 2016​ലു​മാ​ണ്​​ ശക്ത​മാ​യ എ​ൽ​നി​നോ ഉ​ണ്ടാ​യ​ത്. 2016ൽ ​ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ ഉ​ഷ്​​ണ​ത​രം​ഗമു​ണ്ടാ​യ​ത്​ ഇതി​​െൻറ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ്.

എന്തുകൊണ്ട് ഇത്രചൂട്?
അറബിക്കടലി​െൻറ പല ഭാഗങ്ങളിലും ചൂട് ഒന്നുമുതല്‍ മൂന്ന് ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. കടലില്‍നിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നു. 10 ഡിഗ്രി തെക്ക് അക്ഷാംശത്തിന്​ ഇടയിലായി രൂപംകൊണ്ട നിബിഡ മേഘപടലങ്ങളുടെ സാന്നിധ്യംമൂലം വായുപ്രവാഹം താഴോട്ട്​ പതിക്കുന്നതിനാൽ അന്തരീക്ഷത്തിൽ മേഘരൂപവത്​കരണം നടക്കുന്നില്ല. ആകാശം പൊതുവെ മേഘരഹിതമായതോടെ സൂര്യരശ്മികളുടെ തീവ്രത അതേശക്തിയോടെ ഭൗമോപരിതലത്തിൽ പതിക്കുകയാണ്. ഇത് കൂടുതൽ പേര്‍ക്ക് സൂര്യാതപമേല്‍ക്കാൻ കാരണമാകുന്നു. നിലവില്‍ സംസ്ഥാനത്ത് ഘടികാരദിശക്ക് എതിരായുള്ള വായു സഞ്ചാരമാണുള്ളത്. ഇത് മേഘങ്ങള്‍ രൂപംകൊള്ളുന്നതിന് തടസ്സമാകുന്നുണ്ട്. ഘടികാര ദിശയിൽ വായു സഞ്ചാരമുണ്ടായാല്‍ മാത്രമേ മഴമേഘങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്തജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

വേനൽ ചൂട്​: ജാഗ്രതയുണ്ടെങ്കിൽ പേടിക്കേണ്ടതില്ല -ഐ.എം.എ
തിരുവനന്തപുരം: ജാഗ്രത നിർദേശം പാലിക്കുകയും മുൻകരുതലെടുക്കുകയും ചെയ്താൽ വേനൽ ചൂടിനെയും ബന്ധപ്പെട്ട ആരോഗ്യപ്രശ്​നങ്ങളെയും ഭയക്കേണ്ടതില്ലെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (​െഎ.എം.എ). ജലജന്യരോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശീതളപാനീയം ശ്രദ്ധയോടെ ഉപയോഗിക്കണം. ചിക്കൻ പോക്സ്​, ചെങ്കണ്ണ് പോലുള്ള രോഗങ്ങളും പടരാൻ സാധ്യതയുണ്ട്​. ഇക്കാര്യത്തിൽ ശാസ്ത്രീയ ചികിത്സ മാത്രം ഉറപ്പാക്കുക. വരണ്ട ശരീരം, ഉയർന്ന ശരീരതാപം, മാനസികവിഭ്രാന്തി, ജന്നി അഥവാ ഫിറ്റ്സ്​, അബോധാവസ്​ഥ എന്നീ അപകട സൂചന കാണുകയാണെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം.

* മുൻകരുതലെടുക്കാം:

  • 11 മുതൽ മൂന്നുവരെ വരെ പുറംജോലി ഒഴിവാക്കുക.
  • കൃത്യമായ ഇടവേളകളിൽ കുറഞ്ഞത് രണ്ട്​ ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
  • അയഞ്ഞ കോട്ടൺ വസ്​ത്രം ധരിക്കുക.
  • രാവിലെയും, വൈകുന്നേരവും കുളിക്കുക.
  • മദ്യം, ചായ, കോഫി എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുക.
  • അമിതവിയർപ്പ്​​, ഓക്കാനം, ഛർദി, അമിതക്ഷീണം, ദാഹം, കടുത്ത തലവേദന, ശരീരത്തിൽ പൊള്ളൽ, ചെറിയ മയക്കം ഇവ സൂര്യാതപത്തി​െൻറ പ്രാഥമിക ലക്ഷണങ്ങളാകാം. ഉടൻ പ്രാഥമിക ചികിത്സ ആരംഭിക്കണം. പ്രാഥമിക ചികിത്സയിൽ പ്രധാനം തണുത്ത പ്രദേശത്തേക്ക് മാറ്റുക എന്നതാണ്. ശരീരത്തിൽ ധാരധാരയായി വെള്ളം ഒഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ക്ഷീണം, മയക്കം, കടുത്തതലവേദന, ദാഹം എന്നിവ മാറുന്നില്ലെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
  • പൊള്ളലുകൾ തൊടുകയോ, പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിർദേശപ്രകാരം ലേപനം ഉപയോഗിക്കുക.
  • സൺ സ്​ക്രീനുകൾ ഉപയോഗിക്കുക.
  • കൊച്ചു കുട്ടികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗമുള്ളവർ പ്രത്യേകം മുൻകരുതലെടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlertheavy heatsun strike
News Summary - sun strike; alert continues -kerala news
Next Story