സൂര്യാതപമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
text_fieldsകോഴിക്കോട്: സൂര്യാതപമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച് ചു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് ബിഹാർ ജെഹനാബാദ് സ്വദേശി യുഗേഷ് ബിന്ദിെൻറ മകൻ സുജിത്കുമാർ (29) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ കുന്നി ൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിൽ ജോലിചെയ്യുന്നതിനിടെ ഇയാൾക്ക് സൂര്യാതപമേറ് റത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുജിത് കുമാറിെൻറ ശരീരത്തിൽ പൊള്ളലേറ്റ ലക്ഷണങ്ങളില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കൂടെ തൊഴിലെടുക്കുന്നവരാണ് ഇയാളെ ബുധനാഴ്ച ആശുപത്രിയിൽ എത്തിച്ചത്. പന്തീരാങ്കാവിൽ മറ്റ് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ശരീരത്തിലെ താപനില ക്രമാതീതമായി ഉയരുകയും ആന്തരികാവയവങ്ങളെവരെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാതപം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
