You are here

കൊടുംചൂട്​; 60ലേറെ പേർക്ക്​ സൂര്യാതപം

  • കോട്ടയത്ത് മാത്രം അഞ്ച് പേർക്ക് പൊള്ളലേറ്റു

  • വ്യാഴാഴ്ച വരെ സംസ്ഥാനത്ത് സൂര്യാതപത്തിന് സാധ്യത

17:44 PM
26/03/2019
sun-burn

കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച സൂ​ര്യാ​ത​പ​മേ​റ്റ​ത്​ 60േല​റെ പേ​ർ​ക്ക്. എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ ഒ​രാ​ളുടെ മ​ണകാരണം സൂര്യാതപമാണെന്ന്​ സം​ശ​യ​ം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍നി​ന്ന്​ ര​ണ്ടു മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട്​ 41 ഡി​ഗ്രി​യും കൊ​ല്ല​ത്ത്​ 39.5 ഡി​ഗ്രി​യും തൃ​ശൂ​രി​ൽ  39.1 ഡി​ഗ്രി​യും ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്​​ച ആ​ല​പ്പു​ഴ​യി​ൽ താ​പ​നി​ല ശ​രാ​ശ​രി​യി​ൽ 3.2 ഡി​ഗ്രി​യും പു​ന​ലൂ​രി​ൽ 3.1 ഡി​ഗ്രി​യും  മ​ല​പ്പു​റം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2.6 ഡി​ഗ്രി​യും കോ​ട്ട​യ​ത്ത് 2.5 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട് 2.7 ഡി​ഗ്രി​യും ഉ​യ​ർ​ന്നു.

സം​സ്​​ഥാ​ന​ത്ത്​ ചൊ​വ്വാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റ​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്.  15 പേ​ർ​ക്ക്​ . ​ഇ​തി​നി​ടെ, പ​റ​വൂ​ർ കെ​ടാ​മം​ഗ​ലം തു​ണ്ടി​പ്പു​ര​യി​ൽ വേ​ണു (50) എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്​ സൂ​ര്യാ​ത​പം മൂ​ല​മാ​ണെ​ന്ന്​ സം​ശ​യ​മു​ണ്ട്. ചൊ​വ്വാ​ഴ്​​ച ജി​ല്ല​യി​ൽ 37.1 ഡി​ഗ്രി ചൂ​ട​നു​ഭ​വ​പ്പെ​ട്ടു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ സൂ​ര്യാ​ത​പ​മേ​റ്റ​വ​രു​ടെ എ​ണ്ണം 23 ആ​യി.  ​ആ​ലു​വ​യി​ൽ എ​ട​യ​പ്പു​റം സൂ​ര്യാ​ത​പ​മേ​റ്റ് കാ​ള​യും ച​ത്തു.   ടൗ​ൺ​ഷി​പ് ഗ്രൗ​ണ്ടി​നു​സ​മീ​പം പാ​ട​ത്ത് കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു

യു​വി സൂചിക 12 ക​ട​ന്നു
ചൊ​വ്വാ​ഴ്ച സൂ​ര്യ​നി​ലെ മാ​ര​ക​മാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ തോ​ത് (യു​വി ഇ​ൻ​ഡ​ക്സ്) 12 യൂ​നി​റ്റ് ക​ട​ന്ന​താ​യി കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തോ​ടെ വെ​യി​ലേ​റ്റാ​ൽ ത​ള​ർ​ന്നു​വീ​ഴു​ന്ന സ്ഥി​തി​യി​ലാ​യി കേ​ര​ളം. മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ്​ മി​ത​മാ​യ യു​വി തോ​ത്. ഈ ​അ​ള​വു​ള്ള​പ്പോ​ൾ 45 മി​നി​റ്റ് തു​ട​ർ​ച്ച​യാ​യി വെ​യി​ല​ത്ത്​ നി​ന്നാ​ൽ പൊ​ള്ള​ലേ​ൽ​ക്കും. യു​വി ഇ​ൻ​ഡ​ക്സ് 6, 7 ആ​കു​മ്പോ​ൾ പൊ​ള്ള​ലേ​ൽ​ക്കാ​നു​ള്ള സ​മ​യം 30 മി​നി​റ്റാ​യി കു​റ​യും. എ​ട്ടു​മു​ത​ൽ 10 വ​രെ യു​വി ഇ​ൻ​ഡ​ക്സ് ആ​യാ​ൽ 15 - 25 മി​നി​റ്റ് വെ​യി​ലേ​റ്റാ​ൽ സൂ​ര്യാ​ത​പ​മേ​ൽ​ക്കും. 11ന്​ ​മു​ക​ളി​ലേ​ക്ക്​ യു​വി തോ​ത്​ ക​ട​ന്നാ​ൽ അ​തി മാ​ര​ക​മാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ 10 മി​നി​റ്റ് വെ​യി​ലേ​റ്റാ​ൽ ആ​ളു​ക​ൾ​ക്ക്​ പൊ​ള്ള​ലേ​ൽ​ക്കും.

പ​ക​ർ​ച്ച​വ്യാ​ധി​ പ​ട​രു​ന്നു
ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നൊ​പ്പം പ​ക​ര്‍ച്ച​വ്യാ​ധി​യും പ​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്​​ച​മാ​ത്രം സം​സ്ഥാ​ന​ത്ത് 147 പേ​ർ​ക്കാ​ണ് ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട​ത്. ഈ ​മാ​സം ഇ​തു​വ​രെ 3481 പേ​ര്‍ക്ക് ചി​ക്ക​ൻ​പോ​ക്സും 39 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും പി​ടി​പെ​ട്ടു. ചൊ​വ്വാ​ഴ്​​ച​മാ​ത്രം 11 പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. 

വേ​ന​ൽ​മ​ഴ ഏ​പ്രി​ൽ പ​കു​തി​യോ​ടെ
ഏ​പ്രി​ൽ പ​കു​തി​യോ​ടെ സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ പെ​യ്തു​തു​ട​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ കേ​ര​ളത്തിലെ കൊടുംചൂട്​ തുടരും.

പാ​ല​ക്കാ​ട്ട്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും താ​പ​നി​ല 41 ഡി​ഗ്രി​യി​ൽ തു​ട​ർ​ന്നു.  പ​ല​യി​ട​ങ്ങ​ളി​ലും സൂ​ര്യാ​ത​പ​മേ​റ്റ്​ ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി. ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലി​ന്​ സ​മാ​ന​മാ​യ പാ​ടോ​ടെ ചി​കി​ത്സ തേ​ടി​യ ര​ണ്ടു​പേ​ര്‍ക്ക് സൂ​ര്യ​താ​പ​മേ​റ്റെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

കൊ​ല്ല​ത്ത്​  ര​ണ്ടു​പേ​ർ​ക്കു​കൂ​ടി സൂ​ര്യാ​ത​പ​മേ​റ്റു. ഇ​തോ​െ​ട അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ജി​ല്ല​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ​വ​രു​ടെ എ​ണ്ണം 18 ആ​യി.   തൃ​ശൂ​ർ ജി​ല്ല​യി​ൽ മൂ​ന്നാ​ൾ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റു.    ക​ന​ത്ത​ചൂ​ടി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ ഏ​ഴു​പേ​ർ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റു.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്​​ച 36 ഡി​​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക്​​ സൂ​ര്യാ​ത​പ​മേ​റ്റു. പ​ല​തും നി​സ്സാ​ര പൊ​ള്ള​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  ഇ​തു​വ​രെ 30ഒാ​ളം പേ​ർ​ക്ക്​ ജി​ല്ല​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. 

മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ്​  സൂ​ര്യാ​ത​പ​മേ​റ്റ​ത്. കോ​ട്ട​യ​ത്ത്​ താ​പ​നി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി. കോ​ട്ട​യ​ത്ത്​ നാ​ലു​വ​യ​സ്സു​കാ​രി അ​ട​ക്കം ആ​റു​പേ​ർ​ക്കും ഇ​ടു​ക്കി​യി​ൽ ര​ണ്ടു​പേ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ എട്ടുപേ​ർ​ക്കും​ സൂ​ര്യാ​ത​പ​മേ​റ്റു. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മ്പ​തു​പേ​ർ​ക്കാ​ണ് സൂ​ര്യാ​ത​പ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ പൊ​ള്ള​ലേ​റ്റ​വ​രു​ടെ എ​ണ്ണം 35 ആ​യി. ചൊ​വ്വാ​ഴ്​​ച 34 ഡി​ഗ്രി​യാ​യി​രു​ന്നു ജി​ല്ല​യി​ലെ ചൂ​ട്. 

കാ​സ​ർ​കോ​ടും ചൂ​ട്​ ഉ​യ​രു​ക​യാ​ണ്. 36 ഡി​ഗ്രി​യാ​ണ്​ ​െചാ​വ്വാ​ഴ്​​ച  താ​പ​നി​ല. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ലു​പേ​ർ​ക്കാ​ണ്​ പൊ​ള്ള​ലേ​റ്റ​ത്. ക​ണ്ണൂ​രി​ൽ ര​ണ്ടാ​ൾ​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റു. വ​യ​നാ​ട്​ അ​മ്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ക​ണ​ക്ക്​ പ്ര​കാ​രം ചൊ​വ്വാ​ഴ്​​ച ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല 34.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ ചൂ​ടാ​ണി​ത്. ​
ചൊ​വ്വാ​ഴ്​​ച ര​ണ്ടു​പേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റ​താ​യും  35 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റ​താ​യുമാണ്​  ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ ക​ണ​ക്ക്. 

Loading...
COMMENTS