71 പേർക്ക് കൂടി സൂര്യാതപമേറ്റു
text_fieldsതിരുവനന്തപുരം: സൂര്യാതപം മൂലമുണ്ടാകുന്ന ശാരീരിക പ്രശ് നങ്ങൾക്ക് ആശ്വാസം കണ്ടു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണവും കുറഞ്ഞു. ബുധനാഴ്ച സൂര്യാതപമേറ്റത് 71 പേർക്കാണ്. കോട്ടയത്ത് ഒരാൾക്ക് സൂര്യാതപം റിപ്പോർട്ട് ചെയ്തു. എറണാകുളത്ത് രണ്ടുപേർക്കും കണ്ണൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ ഒരാൾക്ക് വീതവും പൊള്ളലേറ്റു. 65 പേർക്ക് ചൂടേറ്റുള്ള പാടും രൂപപ്പെട്ടു.
കനത്ത ചൂട് തുടരുകയാണ്. ആലപ്പുഴയിൽ മൂന്ന് മുതൽ നാലു ഡിഗ്രി വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർേകാട് ജില്ലകളില്‍ മൂന്ന് ഡിഗ്രിവരെയും ശരാശരിയിൽനിന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
