Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ചെക്ക് കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് സമൻസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് ചെക്ക് കേസിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാർ സ്വദേശികളുടെ പരാതിയിലാണ് കോടതി സമൻസ് അയച്ചത്.
ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചുചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി.
ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഏഴുപേർ ചന്തേര പൊലീസിൽ എം.എൽ.എക്കെതിരെ നേരേത്ത പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
