Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം ചർച്ച ചെയ്ത...

കേരളം ചർച്ച ചെയ്ത സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന് ​ഇന്ന് തുടക്കം

text_fields
bookmark_border
കേരളം ചർച്ച ചെയ്ത സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന് ​ഇന്ന് തുടക്കം
cancel
camera_alt

മുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്യുന്നു

കൊ​ച്ചി: ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ -2025’ന് ​ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. കാ​ക്ക​നാ​ട് കി​ൻ​ഫ്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹൈ​ബി ഈ​ഡ​ൻ എം.​പി, ഇ​ൻ​ഫോ​പാ​ർ​ക്ക് സി.​ഇ.​ഒ സു​ശാ​ന്ത് കു​റു​ന്തി​ൽ, ജെ​യി​ൻ സ‍ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​ർ ചെ​ൻ​രാ​ജ് റോ​യ്ച​ന്ദ്, പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ജെ. ​ല​ത, ന്യൂ ​ഇ​നീ​ഷ്യേ​റ്റി​വ് ഡ​യ​റ​ക്ട​ർ ഡോ. ​ടോം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ന്​ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്ന്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഉ​ച്ച​കോ​ടി​യി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ച​ർ​ച്ച ചെ​യ്യും. ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, വ്യ​വ​സാ​യി​ക പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ക്കും.

റോ​ബോ​ട്ടി​ക് എ​ക്സ്പോ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഗ്രീ​ൻ ടെ​ക്നോ​ള​ജി, എ​ന്നി​വ​യി​ലെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും. ഗ​വ​ർ​ണ​ർ​മാ​ർ, കേ​ന്ദ്ര- സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ശാ​സ്ത്ര- സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 26 മു​ത​ൽ ഭാ​വി വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക​വി​ദ്യ, ഭൂ​മി, സ​ർ​ഗാ​ത്​​മ​ക​ത, സം​രം​ഭ​ക​ത്വ​വും ന​വീ​ന​ത​യും, പ​രി​സ്ഥി​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ന​ൽ ച‍ർ​ച്ച ന​ട​ക്കും. ഡോ. ​ശ​ശി ത​രൂ​ർ, എ​ൻ.​എ​സ്.​കെ ഉ​മേ​ഷ്, ടോം ​ജോ​സ്, ടി.​പി. ശ്രീ​നി​വാ​സ​ൻ, ക്രി​സ് വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summit of future 2025
News Summary - Summit of future 2025
Next Story