Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരക്ക് ഒഴിവാക്കാൻ...

തിരക്ക് ഒഴിവാക്കാൻ സമ്മർ സ്പെഷൽ ട്രെയിനുകൾ

text_fields
bookmark_border
തിരക്ക് ഒഴിവാക്കാൻ സമ്മർ സ്പെഷൽ ട്രെയിനുകൾ
cancel

പാ​ല​ക്കാ​ട്: വേ​ന​ൽ​ക്കാ​ല​ത്തെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ എ​റ​ണാ​കു​ളം ജ​ങ്ഷ​നും ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ ജ​ങ്ഷ​നു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വൈ​കീ​ട്ട് 7.10ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ -ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ ജ​ങ്ഷ​ൻ സ്പെ​ഷ​ൽ (ട്രെ​യി​ൻ ന​മ്പ​ർ 06071) ഏ​പ്രി​ൽ 19, 26 മേ​യ് മൂ​ന്ന്, 10, 17, 24, 31 തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തും. നി​സാ​മു​ദ്ദീ​ൻ ജ​ങ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നെ​ത്തും.

ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ ജ​ങ്ഷ​ൻ -എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ സ്പെ​ഷ​ൽ (ട്രെ​യി​ൻ ന​മ്പ​ർ 06072 ) ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ ജ​ങ്ഷ​നി​ൽ​നി​ന്ന് രാ​വി​ലെ 5.10ന് ​പു​റ​പ്പെ​ടും. ഏ​പ്രി​ൽ 22, 29, മേ​യ് ആ​റ്, 13, 20, 27, ജൂ​ൺ മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് അ​വി​ടെ​നി​ന്ന് പു​റ​പ്പെ​ടു​ക.

സെക്കന്ദരാബാദിനും കൊല്ലത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ

സെ​ക്ക​ന്ദ​രാ​ബാ​ദ്-​കൊ​ല്ലം-​സെ​ക്ക​ന്ദ​രാ​ബാ​ദ് സെ​ക്ട​റി​ൽ ദ​ക്ഷി​ണ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. 07193 സെ​ക്ക​ന്ദ​രാ​ബാ​ദ്-​കൊ​ല്ലം സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ 17, 24 , മേ​യ് ഒ​ന്ന്, എ​ട്ട്, 15, 22, 29, ജൂ​ൺ അ​ഞ്ച്, 12, 19, 26 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 6.40ന് ​സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​ത്രി 11.55ന് ​കൊ​ല്ല​ത്തെ​ത്തും. 07194 കൊ​ല്ലം-​സെ​ക്ക​ന്ദ​രാ​ബാ​ദ് സ്പെ​ഷ​ൽ ഏ​പ്രി​ൽ 19, 26, മേ​യ് മൂ​ന്ന്, 10, 17, 24, 31, ജൂ​ൺ ഏ​ഴ്, 14, 21, 28 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ച 2.30ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayspecial trains
News Summary - Summer special trains to avoid congestion
Next Story