Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രത്യേക ട്രെയിനുകള്‍...

പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

text_fields
bookmark_border
പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു
cancel

തിരുവനന്തപുരം: വേനല്‍ക്കാല തിരക്ക് ഒഴിവാക്കാന്‍ കൊച്ചുവേളി-കാരയ്ക്കല്‍ റൂട്ടില്‍ നാഗര്‍കോവില്‍ വഴി ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

മാര്‍ച്ച് എട്ട് മുതല്‍ ജൂണ്‍ 28 വരെയായിരിക്കും സര്‍വിസുകള്‍.കൊച്ചുവേളിയില്‍ നിന്ന് ബുധനാഴ്ചകളില്‍ 8.15ന് പുറപ്പെടുന്ന കൊച്ചുവേളി-കാരയ്ക്കല്‍ പ്രതിവാര പ്രത്യേക ട്രെയിന്‍ (നമ്പര്‍ 06044) അടുത്തദിവസം 3.45ന് കാരയ്ക്കലില്‍ എത്തും.

തിരിച്ചുള്ള ദിശയില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ ജൂണ്‍ 29 വരെയുള്ള ദിവസങ്ങളില്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.45ന് കാരയ്ക്കലില്‍ നിന്ന് പുറപ്പെടുന്ന കാരയ്ക്കല്‍-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12.25ന് കൊച്ചുവേളിയില്‍ എത്തും.

തിരുവനന്തപുരം സെന്‍ട്രല്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുനല്‍വേലി, കോവില്‍പെട്ടി, സാത്തൂര്‍, വിരുദുനഗര്‍, മധുര, ഡിണ്ടുഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, നാഗൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer special train
News Summary - summer special train
Next Story