Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാ മഴ വരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രാത്രി ഏഴ് ജില്ലകളിൽ മഴക്ക് സാധ്യത

text_fields
bookmark_border
Summer rains
cancel

തിരുവനന്തപുരം: വേനൽ മഴക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മഴ മുന്നറിയിപ്പുകൾ ഏറെ വന്നിട്ടും നിരാശയായിരുന്നു ഫലം. എന്നാൽ, മലയാളിയുടെ കാത്തിരിപ്പിന് വിരാമമാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്.

കേരളത്തിലെ മൂന്ന് ജില്ലകളിലാണിന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴക്ക് കൂടുതൽ സാധ്യത. ഈ ജില്ലകളിൽ ഇന്ന് 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം രാത്രി സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ മഴ സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
26ന് പത്തനംതിട്ട, 27ന് എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Summer rains: Yellow alert in three districts
Next Story