ശക്തിപ്രാപിച്ച് വേനൽ മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴക്കെടുതി
text_fieldsഇടുക്കി: സംസ്ഥാനത്ത് വേനൽ മഴയിൽ ഇടുക്കി അയ്യപ്പൻ കോവിലിൽ ഒരു മരണം. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്നും കല്ല് ഉരുണ്ട് ദേഹത്ത് വീഴുകയായിരുന്നു.
മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകൾക്ക് പരുക്കേറ്റു. മുണ്ടക്കയം ടൗണിന് സമീപം കിച്ചൻ പറയിലാണ് സംഭവം. പുതുപ്പറമ്പിൽ ഷീന നജ്‌മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. 32 പേരാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്. മിന്നലേറ്റ 7 പേരെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ശക്തമായ ഇടിമിന്നലിൽ നെടുംകണ്ടത്തും വീട് തകർന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം ശശിധരന്റെ വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് അബാൻ മേൽപ്പാലത്തിന് സമീപത്തെ കാനറ ബാങ്കിൽ വെള്ളം കയറി. നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

